ബംഗളൂരു: ശാന്തിനഗർ മണ്ഡലത്തിൽ എൻ.എ. ഹാരിസ് എം.എൽ.എയുടെ നേതൃത്വത്തിൽ നടക്കുന്ന ‘മാനവികതയുടെ മഹോത്സവം’ ശനിയാഴ്ച സമാപിക്കും. കഴിഞ്ഞ ചൊവ്വാഴ്ച തൊഴിൽ മേളയോടെയായിരുന്നു തുടക്കം.
ഇതിനുപുറമെ വ്യാഴാഴ്ച മെഡിക്കൽ ക്യാമ്പുകൾ നടന്നു. നൂറുകണക്കിന് രോഗികൾ ക്യാമ്പിലെത്തി. പെൻഷൻ, ആധാർ, റേഷൻ കാർഡ്, വോട്ടർ ഐ.ഡി തുടങ്ങിയവയുടെ രജിസ്ട്രേഷനുള്ള സൗകര്യവും ക്യാമ്പിൽ ഏർപ്പെടുത്തി. മണ്ഡലത്തിലെ നിർധന കുടുംബങ്ങൾക്ക് വസ്ത്രങ്ങളും വീട്ടുപകരണങ്ങളും ക്യാമ്പിൽ നൽകുന്നുണ്ട്.
ദിനേന വൈകുന്നേരങ്ങളിൽ മാനവിക സംഗമങ്ങളും സാംസ്കാരിക പരിപാടിയും ഇതോടനുബന്ധിച്ച് നടക്കുന്നുണ്ട്.
മണ്ഡലത്തിലെ എല്ലാ വിഭാഗം മനുഷ്യരുടെയും പ്രശ്നങ്ങളെ ലഘൂകരിക്കുകയും സാമൂഹിക ബന്ധവും സ്നേഹവും ഊട്ടിയുറപ്പിക്കുകയുമാണ് മാനവിക മഹോത്സവം കൊണ്ട് ഉദേശിക്കുന്നതെന്ന് എൻ.എ. ഹാരിസ് എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.