കീ​ഴ​ട​ങ്ങാ​ൻ പു​റ​പ്പെ​ടും​മു​മ്പ് മാ​വോ​വാ​ദി പ്ര​വ​ർ​ത്ത​ക​ർ ചി​ക്ക​മ​ഗ​ളൂ​രു​വി​ലെ വ​ന​ത്തി​ൽ, കീ​ഴ​ട​ങ്ങി​യ മാ​വോ​വാ​ദി പ്ര​വ​ർ​ത്ത​ക​രെ വ്യാ​ഴാ​ഴ്ച ബം​ഗ​ളൂ​രു​വി​ലെ എ​ൻ.​ഐ.​എ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്നു

ആ​റ് മാ​വോ​വാ​ദി​ക​ൾ​ക്കു​ള്ള പു​ന​ര​ധി​വാ​സ തു​ക​യി​ൽ തീ​രു​മാ​നം

ബം​ഗ​ളൂ​രു: ഒ​ളി​വു പോ​രാ​ട്ട ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് ആ​യു​ധം വെ​ച്ച് കീ​ഴ​ട​ങ്ങി​യ ആ​റ് മാ​വോ​വാ​ദി​ക​ളെ​യും വ്യാ​ഴാ​ഴ്ച ബം​ഗ​ളൂ​രു​വി​ലെ എ​ൻ.​ഐ.​എ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

രാ​വി​ലെ വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ പ​രി​ശോ​ധ​ന​ക്കു​ശേ​ഷ​മാ​യി​രു​ന്നു ചി​ക്ക​മ​ഗ​ളൂ​രു പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ക​ളെ സി​റ്റി സി​വി​ൽ കോ​ട​തി വ​ള​പ്പി​ലെ എ​ൻ.​ഐ.​എ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി ഗം​ഗാ​ധ​ർ മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ​ത്. തു​ട​ർ​ന്ന് ഇ​വ​രെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ് ചെ​യ്തു.

വ​യ​നാ​ട് മ​ക്കി​മ​ല സ്വ​ദേ​ശി​നി ടി.​എ​ൻ. ജീ​ഷ, ത​മി​ഴ്നാ​ട് റാ​ണി​പേ​ട്ട് സ്വ​ദേ​ശി വ​സ​ന്ത്, ചി​ക്ക​മ​ഗ​ളൂ​രു ശൃം​ഗേ​രി മു​ന്ദ​ഗാ​രു സ്വ​ദേ​ശി​നി മു​ണ്ടു​ഗാ​രു ല​ത, കാ​ല​സ ബ​ല​ഹോ​ളെ സ്വ​ദേ​ശി​നി വ​ന​ജാ​ക്ഷി, ദ​ക്ഷി​ണ ക​ന്ന​ഡ ബെ​ൽ​ത്ത​ങ്ങാ​ടി കു​ത്ത​ലൂ​ർ സ്വ​ദേ​ശി​നി സു​ന്ദ​രി, ക​ർ​ണാ​ട​ക റാ​യ്ച്ചൂ​ർ സ്വ​ദേ​ശി മാ​രേ​പ്പ അ​രോ​ടി എ​ന്ന ജ​യ​ണ്ണ എ​ന്നി​വ​രാ​ണ് ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ബം​ഗ​ളൂ​രു​വി​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ മു​മ്പാ​കെ കീ​ഴ​ട​ങ്ങി​യ​ത്. വ​നി​ത​ക​ളാ​യ നാ​ലു​പേ​രെ ഡ​യ​റി സ​ർ​ക്കി​ളി​ന് സ​മീ​പ​ത്തെ മ​ഹി​ള സാ​ന്ത്വ​ന കേ​ന്ദ്ര​ത്തി​ലും പു​രു​ഷ​ന്മാ​രാ​യ ര​ണ്ടു​പേ​രെ മ​ടി​വാ​ള ഫോ​റ​ൻ​സി​ക് ല​ബോ​റ​ട്ട​റി സ്​​പെ​ഷ​ൽ സെ​ല്ലി​ലു​മാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി പാ​ർ​പ്പി​ച്ച​ത്.

അ​തേ​സ​മ​യം, കീ​ഴ​ട​ങ്ങി​യ മാ​വോ​വാ​ദി​ക​ൾ​ക്കു​ള്ള പു​ന​ര​ധി​വാ​സ ധ​ന​സ​ഹാ​യ തു​ക സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യി. ചി​ക്ക​മ​ഗ​ളൂ​രു ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ മീ​ന നാ​ഗ​രാ​ജ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​ന് വ്യാ​ഴാ​ഴ്ച ഒ​പ്പു​വെ​ച്ചു. മാ​വോ​വാ​ദി​ക​ളെ കീ​ഴ​ട​ങ്ങാ​ൻ പ്രേ​രി​പ്പി​ച്ച പു​ന​ര​ധി​വാ​സ സ​മി​തി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. എ ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ട്ട മു​ന്ദ​ഗാ​രു ല​ത, സു​ന്ദ​രി കു​ത​ലൂ​രു, വ​ന​ജാ​ക്ഷി ബി​ഹോ​ളെ, മാ​രേ​പ്പ അ​രോ​ളി എ​ന്നി​വ​ർ​ക്ക് ഏ​ഴ​ര ല​ക്ഷ​വും കാ​റ്റ​ഗ​റി ബി​യി​ൽ ഉ​ൾ​പ്പെ​ട്ട വ​യ​നാ​ട് സ്വ​ദേ​ശി​നി ജീ​ഷ, ജീ​ഷ​യു​ടെ ഭ​ർ​ത്താ​വും ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​മാ​യ വ​സ​ന്ത് കു​മാ​ർ എ​ന്നി​വ​ർ​ക്ക് നാ​ലു ല​ക്ഷ​വും വീ​ത​മാ​ണ് പു​ന​ര​ധി​വാ​സ​ത്തി​ന് സാ​മ്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ക്കാ​ൻ അ​നു​മ​തി​യാ​യ​ത്. ഈ ​തു​ക വി​വി​ധ ഘ​ട്ട​ങ്ങ​ളാ​യാ​ണ് കൈ​മാ​റു​ക. ആ​ദ്യ ഘ​ട്ട​ത്തി​ൽ മൂ​ന്നു ല​ക്ഷം രൂ​പ വീ​തം ന​ൽ​കും. ബാ​ക്കി തു​ക ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ൽ​കും.

ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ ല​ത​ക്കെ​തി​രെ 85ഉം ​സു​ന്ദ​രി​ക്കെ​തി​രെ 71ഉം ​വ​ന​ജാ​ക്ഷി​ക്കെ​തി​രെ 25ഉം ​മാ​രേ​പ്പ അ​രോ​ടി​ക്കെ​തി​രെ 50ഉം ​കേ​സു​ക​ളാ​ണു​ള്ള​ത്. ജീ​ഷ​ക്കെ​തി​രെ 18ഉം ​വ​സ​ന്തി​നെ​തി​രെ ഒ​മ്പ​തും കേ​സു​ക​ളാ​ണു​ള്ള​ത്. ക​ർ​ണാ​ട​ക ‘ന​ക്സ​ൽ മു​ക്തം’ ആ​യെ​ന്നാ​യി​രു​ന്നു ഇ​തു​സം​ബ​ന്ധി​ച്ച് ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​ന്റെ പ്ര​തി​ക​ര​ണം.

അ​തേ​സ​മ​യം, ആ​റു മാ​വോ​വാ​ദി​ക​ൾ കീ​ഴ​ട​ങ്ങി​യെ​ങ്കി​ലും ക​ർ​ണാ​ട​ക​യി​ൽ ഒ​രു മാ​വോ​വാ​ദി പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്; ചി​ക്ക​മ​ഗ​ളൂ​രു ശൃം​ഗേ​രി കി​ഗ്ഗ സ്വ​ദേ​ശി​യാ​യ കൊ​ട്ടെ​ഹൊ​ണ്ട ര​വി എ​ന്ന​യാ​ൾ. ഇ​ദ്ദേ​ഹം ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്. വ​യ​നാ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന എ​ട്ട് മാ​വോ​വാ​ദി പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘ​ത്തി​ൽ​നി​ന്ന് ഒ​രു വ​ർ​ഷം മു​മ്പ് വേ​ർ​പി​രി​ഞ്ഞ ര​വി ക​ർ​ണാ​ട​ക​യി​ലേ​ക്ക് ചു​വ​ടു​മാ​റ്റി​യി​രു​ന്നു. അ​ഭി​​പ്രാ​യ വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു ര​വി​യു​ടെ ഈ ​മാ​റ്റം. പി​ന്നീ​ട് ര​വി​യെ കു​റി​ച്ച് മ​റ്റം​ഗ​ങ്ങ​ൾ​ക്ക് വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല.

മ​റ്റ് ഏ​ഴ് അം​ഗ​ങ്ങ​ളും പി​ന്നീ​ട് ക​ർ​ണാ​ട​ക വ​ന​ത്തി​ലേ​ക്ക് വ​ന്നു. ഇ​തി​ൽ നേ​താ​വാ​യ വി​ക്രം ഗൗ​ഡ ക​ഴി​ഞ്ഞ ന​വം​ബ​ർ 18ന് ​ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു. ബാ​ക്കി ആ​റു​പേ​ർ ഇ​പ്പോ​ൾ കീ​ഴ​ട​ങ്ങു​ക​യും ചെ​യ്തു. 

Tags:    
News Summary - Decision on rehabilitation amount for six Maoists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.