ബംഗളൂരു: വോട്ടുചെയ്യാൻ തെരഞ്ഞെടുപ്പ് കമീഷൻ നൽകുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് വേണമെന്നാണ് നിബന്ധന. എന്തെങ്കിലും കാരണത്താൽ വോട്ടർ തിരിച്ചറിയൽ കാർഡ് നഷ്ടപ്പെട്ടാലും താഴെ പറയുന്ന ഏതെങ്കിലും ഒരു രേഖയുമായി നിങ്ങൾക്ക് പോളിങ് ബൂത്തിൽ ചെല്ലാം. അനുവദിച്ച മറ്റു രേഖകൾ: പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, ആധാർ കാർഡ്, തെരഞ്ഞെടുപ്പ് കമീഷൻ അനുവദിച്ച ഇലക്ഷൻ സ്ലിപ്, സംസ്ഥാന സർക്കാറിനോ കേന്ദ്ര സർക്കാറിനോ കീഴിലുള്ള ജീവനക്കാർക്ക് അനുവദിച്ച ഐ.ഡി കാർഡ്, പോസ്റ്റ് ഓഫിസിൽനിന്നോ ബാങ്കിൽനിന്നോ അനുവദിച്ച ഫോട്ടോ അറ്റസ്റ്റ് ചെയ്ത പാസ് ബുക്ക്, ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ജോലി കാർഡ്, ഫോട്ടോയുള്ള പെൻഷൻ രേഖ. ഈ രേഖകളിൽ ഏതെങ്കിലുമൊന്നിന്റെ ഫോട്ടോയിൽ പോളിങ് ഉദ്യോഗസ്ഥൻ സംശയം ഉന്നയിച്ചാൽ പകരം ഫോട്ടോയുള്ള മറ്റൊരു രേഖ വോട്ടർ ഹാജരാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.