ബംഗളൂരു: വീണ വൈദ്യുതി പോസ്റ്റിൽനിന്ന് വിദ്യാര്‍ഥിനിക്ക് പൊള്ളലേറ്റ സംഭവത്തില്‍ അപകടത്തിനിടയാക്കിയ വാട്ടർ ടാങ്കർ ലോറി ഡ്രൈവർ സുനിൽ അറസ്റ്റിൽ. മൈക്കോ ലേ ഔട്ട് ട്രാഫിക് പൊലീസ് പരിധിയില്‍ ഹൊസൂര്‍ റോഡിനുസമീപം എസ്.ജി. പാളയയിലാണ് സംഭവം. സ്വകാര്യ കോളജ് വിദ്യാര്‍ഥിനി പ്രിയക്കാണ് (21) പൊള്ളലേറ്റത്. വൈദ്യുതി പോസ്റ്റില്‍ തൂങ്ങിക്കിടന്നിരുന്ന വയറുകള്‍ ലോറിയിലെ വാട്ടര്‍ ടാങ്കില്‍ കുടുങ്ങിയതിനാല്‍ വാഹനം നീങ്ങിയപ്പോള്‍ വയറുകള്‍ റോഡിലായി.
വയറുകള്‍ വലിച്ചിട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനിയുടെ സ്കൂട്ടറില്‍ വൈദ്യുതിത്തൂൺ ഇടിക്കുകയായിരുന്നു. വയറുകള്‍ പൊട്ടിയതിനെ തുടര്‍ന്നു തീ ആളിപ്പടരുകയും വിദ്യാര്‍ഥിനിക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. 35 ശതമാനം പൊള്ളലേറ്റ വിദ്യാര്‍ഥിനിയെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മൈക്കോ ലേ ഔട്ട് ട്രാഫിക് പൊലീസ് കേസെടുത്തു. ആഗസ്റ്റ് 19ന് ദേവരബീസനഹള്ളിയില്‍ കരിയമ്മ അഗ്രഹാര മെയിന്‍ റോഡില്‍ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചതിനെത്തുടര്‍ന്ന് 23 കാരനായ യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. യുവാവ് അബോധാവസ്ഥയില്‍ കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.