2024 വി​ട​പ​റ​യു​മ്പോ​ൾ

ബം​​ഗ​ളൂ​രു: ഈ ​വ​ർ​ഷം സം​സ്ഥാ​ന​ത്തി​ന് അ​പ്ര​തീ​ക്ഷി​ത​മാ​യ പ​ല സം​ഭ​വ​വി​കാ​സ​ങ്ങ​ളും​കൊ​ണ്ട് നി​റ​ഞ്ഞ​താ​യി​രു​ന്നു. രാ​ഷ്ട്രീ​യ കോ​ളി​ള​ക്ക​ങ്ങ​ളും പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളും തു​ട​ങ്ങി ബോം​ബ് സ്ഫോ​ട​നം വ​രെ അ​തി​ൽ​പെ​ടു​ന്നു. മാ​ർ​ച്ച് ഒ​ന്നി​ന് വൈ​റ്റ്ഫീ​ൽ​ഡി​ലെ രാ​മേ​ശ്വ​രം ക​ഫേ​യി​ൽ ന​ട​ന്ന ബോം​ബ് സ്ഫോ​ട​ന​മാ​യി​രു​ന്നു ഈ ​വ​ർ​ഷം ന​ട​ന്ന പ്ര​ധാ​ന സം​ഭ​വ​ങ്ങ​ളി​ലൊ​ന്ന്. കേ​സ് എ​ൻ.​ഐ.​എ ഏ​റ്റെ​ടു​ത്തി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം ക​ഫേ​യി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​രു​ന്നു.

കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കും കു​റ​വി​ല്ല

വി​വി​ധ​ത​ര​ത്തി​ലു​ള്ള കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കും ആ​ത്മ​ഹ​ത്യ​ക​ൾ​ക്കും ഈ ​വ​ർ​ഷ​വും കു​റ​വി​ല്ല. രേ​ണു​ക​സ്വാ​മി വ​ധ​ക്കേ​സി​ൽ ക​ന്ന​ട ന​ട​ൻ ദ​ർ​ശ​നും ന​ടി പ​വി​ത്ര ​ഗൗ​ഡ​യും മ​റ്റു 15 പേ​രും അ​റ​സ്റ്റി​ലാ​യ​താ​ണ് സം​സ്ഥാ​നം ച​ർ​ച്ച ചെ​യ്ത പ്ര​ധാ​ന കേ​സു​ക​ളി​ലൊ​ന്ന്. ദ​ർ​ശ​ന്റെ ആ​രാ​ധ​ക​നാ​യ ചി​​ത്ര​​ദു​​ർ​​ഗ സ്വ​​ദേ​​ശി രേ​​ണു​​ക​സ്വാ​​മി​​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് കൊ​​ല​​പ്പെ​​ടു​​ത്തി​യ​ശേ​ഷം കാ​​മാ​​ക്ഷി​​പാ​​ള​​യി​​ലെ മ​​ലി​​ന​​ജ​​ല ക​​നാ​​ലി​​ൽ ത​​ള്ളി​​യെ​​ന്ന കേ​​സി​ൽ ജൂ​ൺ 11നാ​ണ് ദ​ർ​ശ​ൻ അ​റ​സ്റ്റി​ലാ​വു​ന്ന​ത്.

ജൂ​ൺ ഒ​മ്പ​തി​നാ​യി​രു​ന്നു രേ​ണു​ക​സ്വാ​മി​യു​ടെ മൃ​ത​ദേ​ഹം ബം​​ഗ​ളൂ​രു​വി​ലെ കാ​മാ​ക്ഷി​പാ​ള​യ​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ടു​ത്ത പീ​ഡ​ന​വും ര​ക്ത​സ്രാ​വ​വും മൂ​ല​മാ​ണ് അ​ദ്ദേ​ഹം മ​ര​ണ​പ്പെ​ട്ട​തെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട ഹു​ബ്ബ​ള്ളി​യി​ലെ നേ​ഹ ഹി​ര​മ​ത്, ബം​​ഗ​ളൂ​രു​വി​ലെ മ​ഹാ​ല​ക്ഷ്മി തു​ട​ങ്ങി പ്ര​ണ​യ നൈ​രാ​ശ്യം മൂ​ല​മു​ള്ള നി​ര​വ​ധി കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കാ​ണ് സം​സ്ഥാ​നം ഈ ​വ​ർ​ഷം സാ​ക്ഷ്യം വ​ഹി​ച്ച​ത്.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്

ഏ​പ്രി​ൽ - മേ​യ് മാ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് പ്ര​ധാ​ന​പ്പെ​ട്ട​വ​യി​ലൊ​ന്ന്. ബി.​ജെ.​പി - ജെ.​ഡി.​എ​സ് സ​ഖ്യം 19 സീ​റ്റ് നേ​ടി​യ​പ്പോ​ൾ ഇ​ന്ത്യ മു​ന്ന​ണി 9 സീ​റ്റ് നേ​ടി. ബം​​ഗ​ളൂ​രു സൗ​ത്ത്, ബം​​ഗ​ളൂ​രു സെ​ൻ​ട്ര​ൽ, ബം​​ഗ​ളൂ​രു നോ​ർ​ത്ത്, ബം​​ഗ​ളൂ​രു റൂ​റ​ൽ എ​ന്നീ നാ​ല് മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും സീ​റ്റ് ബി.​ജെ.​പി പി​ടി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​മ്പാ​യി പു​റ​ത്താ​യ പ്ര​ജ്വ​ൽ രേ​വ​ണ്ണ​യു​ടെ ലൈം​​ഗി​കാ​തി​ക്ര​മ വി​വാ​ദ​ങ്ങ​ളും അ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ കേ​സു​മാ​ണ് മ​റ്റൊ​രു പ്ര​ധാ​ന സം​ഭ​വം. സ്ത്രീ​ക​ളെ ലൈം​​ഗി​ക​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ന്ന 2,900 ല​ധി​കം വി​ഡി​യോ​ക​ളാ​ണ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി എ​ച്ച്.​ഡി. ദേ​വ​​ഗൗ​ഡ​യു​ടെ പൗ​ത്ര​നും മു​ൻ ഹാ​സ​ൻ എം.​പി​യു​മാ​യി​രു​ന്ന പ്ര​ജ്വ​ലി​​ന്റെ പേ​രി​ൽ പ്ര​ച​രി​ച്ച​ത്. 

പ്ര​ജ്വ​ൽ രേ​വ​ണ്ണ, മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​

ഈ ​വ​ർ​ഷ​ത്തെ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹാ​സ​ൻ മ​ണ്ഡ​ത്തി​ൽ​നി​ന്ന് പ്ര​ജ്വ​ൽ ജ​ന​വി​ധി തേ​ടി​യി​രു​ന്നു. കേ​സി​നെ തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​​ന്റെ പി​റ്റേ​ന്ന് ജ​ർ​മ​നി​യി​ലേ​ക്ക് ക​ട​ന്ന പ്ര​ജ്വ​ലി​നെ ഒ​രു മാ​സ​ത്തി​നു​ശേ​ഷം അ​റ​സ്റ്റ് ചെ​യ്തു. മൈ​സൂ​രു അ​ർ​ബ​ൻ ഡെ​വ​ല​പ്മെ​​ന്റ് അ​തോ​റി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​ക്കെ​തി​രെ ഉ​യ​ർ​ന്ന അ​ഴി​മ​തി​യാ​രോ​പ​ണ​വും വാ​ത്മീ​കി കോ​ർ​പ​റേ​ഷ​ൻ അ​ഴി​മ​തി കേ​സും ഈ ​വ​ർ​ഷം സ​ർ​ക്കാ​റി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​രു​ന്നു.

സെ​പ്റ്റം​ബ​റി​ൽ നെ​ല​മം​​ഗ​ല​യി​ൽ ​ഗ​ണേ​ശ വി​​ഗ്ര​ഹ നി​മ​ജ്ജ​ന ഘോ​ഷ​യാ​ത്ര​ക്കി​ടെ ക​ല്ലേ​റു​ണ്ടാ​വു​ക​യും തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​വും പ്ര​ദേ​ശ​ത്തെ വ​ർ​​ഗീ​യ സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ന​യി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​രു​ന്നു. ഡി​സം​ബ​ർ 10ന് ​മു​ൻ​മു​ഖ്യ​മ​ന്ത്രി എ​സ്.​എം. കൃ​ഷ്ണ​യു​ടെ മ​ര​ണ​വും ഈ ​വ​ർ​ഷ​ത്തെ സം​സ്ഥാ​ന രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്ത​പ്പെ​ടേ​ണ്ട​താ​ണ്. ബം​​ഗ​ളൂ​രു​വി​​ന്റെ മു​ഖ​ച്ഛാ​യ മാ​റ്റി​യെ​ടു​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു വ​ഹി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു എ​സ്.​എം. കൃ​ഷ്ണ.

വി​ട്ടൊ​ഴി​യാ​ത്ത പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ

സം​സ്ഥാ​നം പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളാ​ൽ വ​ല​ഞ്ഞ വ​ർ​ഷം കൂ​ടി​യാ​ണ് ക​ഴി​ഞ്ഞു​പോ​കു​ന്ന​ത്. ഏ​പ്രി​ലി​ലെ ക​ടു​ത്ത വ​ര​ൾ​ച്ച​യാ​ണ് അ​തി​ലൊ​ന്ന്. ബം​​ഗ​ളൂ​രു​വി​ല​ട​ക്കം ക​ടു​ത്ത ജ​ല​ക്ഷാ​മ​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​ത്. കാ​വേ​രി ജ​ല​മെ​ത്തി​ക്ക​ലും ശു​ദ്ധീ​ക​രി​ച്ച ജ​ല​മു​പ​യോ​​ഗി​ക്ക​ലും എ​യ്റേ​റ്റ​ർ സ്ഥാ​പി​ക്ക​ലു​മ​ട​ക്കം ബി.​ബി.​എം.​പി പ​ല നി​യ​ന്ത്ര​ണ​ങ്ങ​ളും കൊ​ണ്ടു​വ​ന്നി​രു​ന്നു. സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും ജ​ല​ക്ഷാ​മം മൂ​ലം ക​ർ​ഷ​ക​രും ദു​രി​ത​ത്തി​ലാ​യി. 40 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് ഏ​പ്രി​ലി​ൽ മ​ഴ ല​ഭി​ക്കാ​തി​രു​ന്ന​തെ​ങ്കി​ൽ മേ​യ് മാ​സം അ​ധി​ക മ​ഴ ല​ഭി​ച്ച​താ​ണ് മ​റ്റൊ​രു സം​ഭ​വം. അ​ധി​മ​ഴ​യി​ൽ പ​ല​യി​ട​ത്തും കൃ​ഷി നാ​ശ​ങ്ങ​ളു​മു​ണ്ടാ​യി. ബം​​ഗ​ളൂ​രു​വി​ൽ പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ളം പൊ​ങ്ങി​യി​രു​ന്നു.

തീ​ര​മേ​ഖ​ല​ക​ളി​ൽ പ​ശ്ചി​മ ഘ​ട്ട​ത്തി​ൽ മ​ണ്ണി​ടി​ച്ചി​ലും ഉ​രു​ൾ​പൊ​ട്ട​ലും ഈ ​വ​ർ​ഷം വ്യാ​പ​ക​മാ​യി​രു​ന്നു. 46 മ​ണ്ണി​ടി​ച്ചി​ലി​ൽ നി​ന്നാ​യി 12 പേ​ർ മ​ര​ണ​പ്പെ​ട്ടു​വെ​ന്നാ​ണ് സ​ർ​ക്കാ​റി​​ന്റെ ക​ണ​ക്ക്. ഷി​രൂ​രി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ മ​ല​യാ​ളി​യാ​യ ലോ​റി ഡ്രൈ​വ​ർ അ​ർ​ജു​ൻ ലോ​റി​യ​ട​ക്കം മ​ണ്ണി​ന​ടി​യി​ൽ​പ്പെ​ട്ട് മ​ര​ണ​പ്പെ​ട്ടി​രു​ന്നു. 


ഷി​രൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ മ​ര​ിച്ച അ​ർ​ജു​ൻ

Tags:    
News Summary - End Of 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.