ബംഗളൂരു: പ്രവാസി മലയാളികൾ നടത്തുന്ന പ്രവർത്തനങ്ങൾ നാടിനും പുറത്തും അഭിമാനമാണെന്ന് കെ.കെ. രമ എം.എൽ.എ അഭിപ്രായപ്പെട്ടു.
സാംസ്കാരിക സംഘടന എന്നനിലയിൽ ബാംഗ്ലൂർ കേരള സമാജം സാമൂഹിക രംഗത്തും ആതുരസേവന രംഗത്തും വിദ്യാഭ്യാസ രംഗത്തും പ്രത്യേകിച്ച് ഭവന ദാനം പോലുള്ള സേവനം കർണാടകയിലും കേരളത്തിലും ഒരുപോലെ ചെയ്യുന്നു എന്നത് ഏറെ പ്രശംസനീയമാണെന്നും അവർ പറഞ്ഞു.
ബാംഗ്ലൂർ കേരള സമാജം വൈറ്റ്ഫീൽഡ് സോൺ വൈറ്റ് ഫീൽഡ് ചന്നസാന്ദ്രയിലെ ശ്രീ സായി പാലസിൽ സംഘടിപ്പിച്ച ഓണാഘോഷം ‘ഓണനിലാവ് 2023’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സോൺ ചെയർമാൻ ഡി. ഷാജി അധ്യക്ഷത വഹിച്ചു.
ചലച്ചിത്രതാരം സലിം കുമാർ മുഖ്യാതിഥിയായി. ബംഗളൂരു സെൻട്രൽ എം.പി പി.സി. മോഹൻ, കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ പി.വി.എൻ ബാലകൃഷ്ണൻ , കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്ര ശേഖരൻ , റോയ് തോമസ് , സോൺ കൺവീനർ ഒ.കെ. അനില്‍കുമാര്‍ , ആഘോഷ കമ്മിറ്റി കൺവീനർ ജിജു സിറിയക് , ജോ.കൺവീനർമാരായ സുരേഷ് കുമാർ, അരുൺ ,വനിത വിഭാഗം ചെയർപേഴ്സൻ പ്രിയദർശിനി തുടങ്ങിയവർ സംബന്ധിച്ചു. കേരള സമാജം കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാ പരിപാടികൾ, ഓണസദ്യ, പ്രശസ്ത പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയും സംഘവും അവതരിപ്പിച്ച മെഗാ ഗാനമേള എന്നിവ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.