ബംഗളൂരു: അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി എച്ച്.എസ്. ദൊരെസ്വാമിയുടെ സ്മരണാർഥം ഫൗണ്ടേഷൻ സ്ഥാപിക്കാൻ തീരുമാനം. ബംഗളൂരു ഗാന്ധിഭവനിൽ ചേർന്ന അനുസ്മരണ യോഗത്തിലാണ് തീരുമാനം. സാമൂഹിക, പാരിസ്ഥിതിക, ജനാധിപത്യ വിഷയങ്ങളിൽ ദൊരെസ്വാമി നടത്തിയ ഇടപെടലുകളെ യോഗം അനുസ്മരിച്ചു. വർഗീയതക്കും മുതലാളിത്തത്തിനും ഫാഷിസത്തിനുമെതിരെ മരണം വരെ നിലകൊണ്ട പോരാളിയായിരുന്നു എച്ച്.എസ്. ദൊരെസ്വാമി. അദ്ദേഹത്തിന്റെ ജീവിത സംഭാവനകളെ കുറിച്ച് പുതിയ തലമുറയെ കൂടി ഉണർത്തേണ്ടതുണ്ടെന്നും അതിനായി ഫൗണ്ടേഷൻ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.
ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രതിനിധികൾ കാണും. ബംഗളൂരു നഗരത്തിലെ ഏതെങ്കിലും പ്രധാന റോഡിന് എച്ച്.എസ്. ദൊരെസ്വാമിയുടെ പേര് നൽകാനും ഫ്രീഡം പാർക്കിൽ അദ്ദേഹത്തിന്റെ പേരിൽ വിവിധോദ്ദേശ്യ കെട്ടിടം നിർമിക്കാനും അദ്ദേഹത്തിന്റെ പേരിൽ വിദ്യാർഥികൾക്ക് എൻഡോവ്മെന്റ് ഏർപ്പെടുത്താനും ആവശ്യമുന്നയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.