ബംഗളൂരു: പച്ചപ്പുല്ല്, വൈക്കോല്‍ എന്നിവ വയനാട്ടിലേക്ക് കൊണ്ടുവരുന്നതിന് കര്‍ണാടക ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യം. കല്‍പ്പറ്റ എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് ഈ ആവശ്യമുന്നയിച്ച് നിവേദനവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും സ്പീക്കര്‍ യു.ടി. ഖാദറിനെയും നേരില്‍ കണ്ടു.
വയനാട് ജില്ലയില്‍ കർഷകരാണ് കൂടുതലും. അതില്‍ ഭൂരിഭാഗവും ക്ഷീരകര്‍ഷകരാണ്. കാലിത്തീറ്റ ആവശ്യത്തിനായി കര്‍ണാടകയില്‍നിന്ന് എത്തിക്കുന്ന ചോളത്തണ്ട്, പച്ചപ്പുല്ല്, വൈക്കോല്‍ എന്നിവയാണ് ഉപയോഗിച്ച് വരുന്നത്. എന്നാല്‍ ഇവ കൊണ്ടുവരുന്നതിന് കര്‍ണാടകയില്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെ സാധാരണക്കാരായ ക്ഷീരകര്‍ഷകരേയും ക്ഷീരമേഖലയേയും പ്രതികൂലമായി ബാധിച്ചു.
കര്‍ണാടകയില്‍ മഴ കുറഞ്ഞ് വരള്‍ച്ച റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ദുരന്ത നിവാരണ പ്രവര്‍ത്തന ഭാഗമായാണ് നടപടി. വിഷയം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മറുപടി നൽകി. കർണാടക മൈനോറിറ്റി കോൺഗ്രസ് ഓർഗനൈസിങ് സെക്രട്ടറി മുനീർ ഹെബ്ബാൾ, അനിൽ പാപ്പച്ചൻ എന്നിവരും കൂടെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.