ബംഗളൂരു: മലയാള സിനിമ വ്യവസായ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ നിയമിച്ച ഏഴംഗ കമ്മിറ്റി അന്വേഷണം ഉടൻ പൂർത്തിയാക്കി നടപടികൾ സ്വീകരിക്കണമെന്ന് തനിമ കലാസാഹിത്യ വേദി ബംഗളൂരു ചാപ്റ്റർ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
സിനിമ വ്യവസായ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പുറത്തുകൊണ്ടു വന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് മുഴുവനായും സർക്കാർ പരസ്യപ്പെടുത്തി നടപടികൾ സുതാര്യമാക്കണം. സ്വകാര്യത മാനിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാതെ പൂഴ്ത്തിവെക്കുന്നത് സിനിമ മേഖലയിലെ സ്ത്രീകളുടെ സംരക്ഷണത്തിന് വെല്ലുവിളിയാണ്. പരാതി വന്നാൽ മാത്രമേ നടപടിയുണ്ടാകൂവെന്ന സാംസ്കാരിക മന്ത്രിയുടെ വാദം ദുർബലവും നിയമവാഴ്ചക്ക് എതിരുമാണ്. സർക്കാറും സിനിമ സംഘടനകളും നവീകരണത്തിന് തയാറാകണമെന്നും കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്നും തനിമ ആവശ്യപ്പെട്ടു.
യോഗത്തിൽ ബംഗളൂരു ചാപ്റ്റർ പ്രസിഡന്റ് ആസിഫ് മടിവാള അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ജസീം കുട്ടമ്പൂർ, ജോയൻറ് സെക്രട്ടറി ഷംല, നാഗർ ഭാവി ചാപ്റ്റർ പ്രസിഡൻറ് അജ്മൽ നാസർ, ഓർഗനൈസിങ് സെക്രട്ടറി ഷറഫ് ജലാൽ, വിവിധ വകുപ്പ് സെക്രട്ടറിമാരായ മുഫാസിൽ, ഷഫീഖ് അജ്മൽ, ഷമ്മാസ്, മുസ്ലിഹ്, മുർഷിദ് മൊറങ്ങാട്ട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.