ജൂ​ബി​ലി ഇം​ഗ്ലീ​ഷ് ഹൈ​സ്കൂ​ൾ ന​ട​ത്തി​യ ബാ​സ്ക​റ്റ്ബാ​ൾ

ടൂ​ർ​ണ​മെ​ന്റ് ജേ​താ​ക്ക​ൾ

ഇ​ന്റ​ർ സ്കൂ​ൾ ബാ​സ്ക​റ്റ് ബാ​ൾ, ഫു​ട്ബാ​ൾ

ബം​ഗ​ളൂ​രു: ജൂ​ബി​ലി ഇം​ഗ്ലീ​ഷ് ഹൈ​സ്കൂ​ൾ ‘ജൂ​ബി​ലി പ്രീ​മി​യ​ർ അ​ഞ്ച്’ എ​ന്ന പേ​രി​ൽ ഇ​ന്റ​ർ സ്കൂ​ൾ ബാ​സ്ക​റ്റ് ബാ​ൾ, ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റു​ക​ൾ ന​ട​ത്തി. സ​മാ​ജം പ്ര​സി​ഡ​ന്റ് മു​ര​ളീ​ധ​ര​ൻ നാ​യ​ർ കി​ക്ക് ഓ​ഫ് ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡെ​ന്നി​സ് പോ​ൾ, എ​ജു​ക്കേ​ഷ​ന​ൽ സെ​ക്ര​ട്ട​റി ച​ന്ദ്ര​ശേ​ഖ​ര കു​റു​പ്പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ട്ര​ഷ​റ​ർ എം. ​കെ. ച​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്റ് എം. ​പി. വി​ജ​യ​ൻ, ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​രാ​യ പി. ​സി. ജോ​ണി, ബീ​നോ ശി​വ​ദാ​സ് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. ഫു​ട്ബാ​ളി​ൽ 16 സ്‌​കൂ​ളു​ക​ളും ബാ​സ്ക​റ്റ് ബാ​ളി​ൽ 12 സ്‌​കൂ​ളു​ക​ളും പ​ങ്കെ​ടു​ത്തു. ബാ​സ്ക​റ്റ് ബാ​ളി​ൽ ബി.​ജി.​എ​സ് നാ​ഷ​ന​ൽ പ​ബ്ലി​ക് സ്കൂ​ൾ ജേ​താ​ക്ക​ളാ​യി. എ​ൻ.​പി.​എ​സ് രാ​ജാ​ജി ന​ഗ​ർ റ​ണ്ണ​റ​പ് ആ​യി.ഫു​ട്ബാ​ൾ ഫൈ​ന​ലി​ൽ ഡി.​പി.​എ​സ് ഈ​സ്റ്റ്‌ ജേ​താ​ക്ക​ളാ​യി. ഡി.​പി.​എ​സ് ഇ​ല​ക്ട്രോ​ണി​ക് സി​റ്റി റ​ണ്ണ​ർ അ​പ്പു​മാ​യി. ബെ​സ്റ്റ് ടീ​മി​നു​ള്ള ട്രോ​ഫി ജൂ​ബി​ലി ഇം​ഗ്ലീ​ഷ് ഹൈ ​സ്കൂ​ൾ നേ​ടി. സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ സു​ജാ​ത, റി​ട്ട. മേ​ജ​ർ വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Inter school basketball and football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.