ബംഗളൂരു: പ്രധാന വിനോദസഞ്ചാര കേന്ദ്രമായ സാഗർ താലൂക്കിലെ ജോഗ് വെള്ളച്ചാട്ടം സന്ദർശിക്കുന്നതിന് സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ശിവമൊഗ്ഗ ജില്ല ഭരണകൂടം. അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാൽ ഏപ്രിൽ 30 വരെ ജോഗ് വെള്ളച്ചാട്ടം അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.
ജോഗ് വെള്ളച്ചാട്ടത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പ്രവേശന കവാടം, പാര്‍ക്കിങ്, ശൗചാലയങ്ങൾ എന്നിവയുടെ നിർമാണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും ജോലികള്‍ നടക്കുമ്പോള്‍ വിനോദ സഞ്ചാരികള്‍ക്ക് അസൗകര്യങ്ങള്‍ നേരിടുമെന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും ഡെപ്യൂട്ടി കമീഷണറും ജോഗ് മാനേജ്മെന്റ് എക്സിക്യൂട്ടിവ് ഓഫിസറുമായ ഗുരുദത്ത ഹെഡ്ഗെ പറഞ്ഞു.ജനുവരി ഒന്നുമുതൽ മാർച്ച് 15 വരെ വെള്ളച്ചാട്ടം അടച്ചിട്ടിരുന്നു. പണി പൂർത്തിയാകാത്ത സാഹചര്യത്തിൽ അടച്ചിടൽ ഏപ്രിൽ 30 വരെ നീട്ടുകയായിരുന്നുവെന്നും സഞ്ചാരികൾ സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.