1. വിഭൂതിപുര ശ്രീരേണുക യെല്ലമ്മ ദേവീക്ഷേത്രത്തിൽ നടന്ന പൊങ്കാല ചടങ്ങ് 2. ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ ബേഗൂർ മൈലസാന്ദ്ര ഗുരുമന്ദിരത്തിൽ നടന്ന പൊങ്കാല ചടങ്ങിൽനിന്ന്
ബംഗളൂരു: ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ ബേഗൂർ മൈലസാന്ദ്ര ഗുരുമന്ദിരത്തിലും സർജാപുര ശ്രീനാരായണ നഗർ ഗുരുമന്ദിരത്തിലും പൊങ്കാല മഹോത്സവം നടത്തി. ക്ഷേത്രാങ്കണങ്ങളിൽ സജ്ജമാക്കിയ മണ്ഡപത്തിലെ പൂജക്കുശേഷം ഭണ്ഡാര അടുപ്പിൽനിന്ന് തീ പകർന്നു. മൈലസാന്ദ്രയിൽ നടന്ന ചടങ്ങുകൾക്ക് വിപിൻശാന്തി, സുജിത്ത് ശാന്തി എന്നിവർ നേതൃത്വം നൽകി.
സമിതി ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ, ശെവസ് പ്രസിഡന്റുമാരായ എസ്. മനോജ്, കെ. ബിനു, ജോയന്റ് സെക്രട്ടറിമാരായ ജെ. പ്രമോദ്, എസ്. ഷൈജു തുടങ്ങിയവർ നേതൃത്വം നൽകി. സർജാപുരയിൽനടന്ന ചടങ്ങുകൾക്ക് ആധിഷ് ശാന്തി, ഉമേഷ് ശാന്തി എന്നിവർ കാർമികത്വംവഹിച്ചു. സമിതി പ്രസിഡന്റ് എൻ. രാജമോഹനൻ, വൈസ് പ്രസിഡന്റ് എൻ. രാമചന്ദ്രൻ, ഷിനൂൺ തുടങ്ങിയവർ നേതൃത്വം നൽകി.
ബംഗളൂരു: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് വിഭൂതിപുര ശ്രീരേണുക യെല്ലമ്മ ദേവീക്ഷേത്രത്തിൽ പൊങ്കാല ചടങ്ങുകൾ നടന്നു. ഡി.കെ. മോഹൻ ബാബു ഭദ്രദീപം തെളിച്ചു. എൽ. ജയറാം, വി. രാജൻ, ഒ. പീതാംബരൻ, നാഗരാജ്, രാജേന്ദ്രൻ എ, ശ്രീജി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.