ബംഗളൂരു: ഹാവേരി രത്തിഹള്ളി താലൂക്കിലെ മസൂരു സ്വദേശിയായ നഴ്സ് സ്വാതി ബ്യാദഗിയെ (22) കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തേ അറസ്റ്റിലായ ഒന്നാം പ്രതി നിയാസിന് പുറമെ വിനയ്, ദുർഗാചാരി എന്നിവരെയാണ് വെള്ളിയാഴ്ച രാത്രി ഹലഗേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ആറിനാണ് റാണിബെന്നൂർ പട്ടേപുര ഗ്രാമത്തിലെ തുംഗഭദ്ര നദിയിൽ സ്വാതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
അജ്ഞാത മൃതദേഹം എന്ന നിലയിൽ സംസ്കരിച്ച ശേഷം പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സംഭവം കൊലപാതകമാണെന്ന് അറിയുകയായിരുന്നു. ഈമാസം 11ന് സ്വാതിയെ തിരിച്ചറിഞ്ഞുവെന്ന് ഹാവേരി പൊലീസ് സൂപ്രണ്ട് അൻഷു കുമാർ പറഞ്ഞു. അതിനിടെ സംഭവത്തിന് പിന്നിൽ ലവ് ജിഹാദ് ആരോപിച്ച് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി എം.പിയുമായ ബസവരാജ് ബൊമ്മൈ രംഗത്തുവന്നു. ഇതുവരെയുള്ള അന്വേഷണത്തിൽ ലവ് ജിഹാദ് സൂചനയില്ലെന്ന് എസ്.പി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.