ബംഗളൂരു: കർണാടക മലയാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണവും കന്നട രാജ്യോത്സവവും കേരളപ്പിറവി ദിനാഘോഷവും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ കുമാർ അധ്യക്ഷത വഹിച്ചു. കെ.എം.സി സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ്സ് മണ്ണിൽ ഉദ്ഘാടനം ചെയ്തു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, ചേലക്കര, പാലക്കാട് മണ്ഡലങ്ങളിലും കർണാടകയിലെ ചന്നപട്ടണയിലും കെ.എം.സിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തും. ബംഗളൂരുവിൽ താമസിക്കുന്ന നാട്ടിൽ വോട്ടുള്ളവർക്ക് കേരളത്തിൽ പോയി വോട്ടു ചെയ്യാൻ വേണ്ട സംവിധാനം ഒരുക്കാനും യോഗം തീരുമാനിച്ചു.
സംസ്ഥാന ഭാരവാഹികളായ നന്ദകുമാർ കൂടത്തിൽ, ജോമോൻ ജോർജ്, ഡാനി ജോൺ, ഷാജി ജോർജ്, നിജോമോൻ, ടോമി ജോർജ്, ജസ്റ്റിൻ ജെയിംസ്, മുഫലിഹ് പത്തായപ്പുരയിൽ, ഷാജു മാത്യു, രാധാകൃഷ്ണൻ, മേഴ്സി, പോൾസൺ, ദീപക് നായർ, സുന്ദരേശൻ, പ്രദീപ്, ജെഫിൻ, ഷാജി പി. ജോർജ്, ആകാശ് ബേബി, സുനിൽ, ഭാസ്കരൻ, ബാബു പ്രമോദ്, സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.