ബംഗളൂരു: കർണാടകയിലെ ഏറ്റവും നല്ല മലയാളി ഗായകർക്കായി ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ കർണാടകയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംഗീത മത്സരം ‘എയ്മ വോയ്സ് 2024 കർണാടക’ സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടാവുമെന്ന് പ്രസിഡന്റ് ലിങ്കൻ വാസുദേവൻ, ജനറൽ സെക്രട്ടറി വിനു തോമസ് എന്നിവർ അറിയിച്ചു.
ഓഡിഷൻ ഞായറാഴ്ച ബംഗളൂരു ഇന്ദിരാ നഗർ, 100 ഫീറ്റ് റോഡിലെ ഇ.സി.എയിൽ രാവിലെ ആരംഭിക്കും. രാവിലെ 10.30 വരെയാവും സ്പോട്ട് രജിസ്ട്രേഷൻ. സംഗീതത്തിൽ അഭിരുചിയുള്ള പ്രായം 13-19 വരെ, 20-29 വരെ, 30 വയസ്സും അതിലധികവും എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് മത്സരങ്ങൾ. കർണാടകയുടെ മറ്റു ഭാഗങ്ങളില്‍നിന്നുള്ളവര്‍ക്ക് ഒഡിഷനിൽ പങ്കെടുക്കാൻ സൗകര്യമുണ്ട്.
അതിനായി പ്രോഗ്രാം കൺവീനർമാരുമായി ബന്ധപ്പെടണമെന്ന് അറിയിച്ചു. ഒന്നാം സമ്മാനം: 20,000 രൂപ, രണ്ട്: 10,000, മൂന്ന്: 5,000. കൂടാതെ ട്രോഫിയും സർട്ടിഫിക്കറ്റും ഓരോ വിഭാഗത്തിലും ഉണ്ടായിരിക്കും. ലതാ നമ്പൂതിരി ചെയര്‍പേഴ്സനായ കമ്മിറ്റിയാണ് എയ്മ വോയ്സ് സംഗീത മത്സരത്തിന് നേതൃത്വം നല്‍കുന്നത്. താൽപര്യമുള്ളവർക്ക് പ്രോഗ്രാം കൺവീനർമാരായ ബിനു വി.ആർ: 998638 7746, രമേശ് കൃഷ്ണൻ: 843191 1131 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.