ബംഗളൂരു : ഈവർഷം മൺസൂൺ സീസണിൽ ജൂൺ ഒന്നു മുതൽ ഈമാസം 20 വരെ സംസ്ഥാനത്ത് 464 മില്ലിമീറ്റർ മഴ ലഭിച്ചു. സാധാരണ ഇക്കാലയളവിൽ ലഭിക്കുന്നത് 373 മില്ലിമീറ്റർ മഴയാണ്. 24 ശതമാനം അധികമാണ് ഇത്തവണ മഴ.
തീരദേശ ജില്ലകളിലാണ് കൂടുതൽ മഴ ലഭിച്ചത്. ശരാശരി 743 മില്ലിമീറ്റർ മഴ ലഭിക്കുന്ന സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 1230 മില്ലിമീറ്റർ മഴയാണ്. 65 ശതമാനം അധികമാണ് മഴ. മലയോര ജില്ലകളിൽ ശരാശരി 389 മില്ലിമീറ്റർ മഴ ലഭിക്കുന്ന സ്ഥാനത്ത് ഈ വർഷം ലഭിച്ചത് 590 മില്ലിമീറ്റർ മഴയാണ്.
52 ശതമാനമാണ് വർധനവ്. കഴിഞ്ഞ ദിവസം കപില നദി കരകവിഞ്ഞതിനെത്തുടർന്ന് മൈസൂരു-നഞ്ചൻകോട് ദേശീയപാതയിൽ വെള്ളം കയറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.