ബംഗളൂരു: ശമ്പളക്കുടിശ്ശികയുൾപ്പെടെ വിതരണം ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഡിസംബർ 31 മുതൽ കർണാടക ആർ.ടി.സി. തൊഴിലാളി യൂണിയനുകൾ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തു. ശമ്പള വർധന വരുത്തിയശേഷമുള്ള കുടിശ്ശികയും മറ്റു ആനുകൂല്യങ്ങളുമുൾപ്പെടെ 2000 കോടിരൂപ ജീവനക്കാർക്ക് നൽകാനുണ്ടെന്ന് യൂനിയൻ നേതാക്കൾ പറഞ്ഞു. ജീവനക്കാരുടെ ആവശ്യങ്ങൾക്കുനേരേ സർക്കാർ കണ്ണടക്കുന്നതിനാലാണ് സമരത്തിന് ആസൂത്രണംചെയ്യുന്നതെന്നും നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.