ബംഗളൂരു: വരുമാന വർധന ലക്ഷ്യമിട്ട് ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബി.എം.ടി.സി) പദ്ധതി. ബസുകളുടെ ചുറ്റിലും സ്വകാര്യ പരസ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാണ് തീരുമാനം.ബി.എം.ടി.സിയുടെ 3000 നോൺ എയർകണ്ടീഷൻ ബസുകളിലാണ് പരസ്യങ്ങൾ പ്രദർശിപ്പിക്കുക.ഇതുവരെ ബി.എം.ടി.സി ബസുകളുടെ പിൻഭാഗത്ത് മാത്രമാണ് പരസ്യങ്ങൾ അനുവദിച്ചിരുന്നത്.
എന്നാൽ, പുതിയ തീരുമാന പ്രകാരം ബസുകളുടെ മുൻവശത്തും പിൻവശത്തും ഗ്ലാസുകൾ ഒഴികെയുള്ള എല്ലാ വശങ്ങളിലും പരസ്യങ്ങൾ പ്രദർശിപ്പിക്കും.ഇതുവഴി പ്രതിമാസം 30 ലക്ഷം രൂപ അധിക വരുമാനം ലഭിക്കുമെന്ന് ബി.എം.ടി.സി അധികൃതർ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.