നമ്മ മെട്രോയിൽ 21 ​െട്രയിൻ സർവിസുകൾ കൂടി

ബംഗളൂരു: നഗരത്തിലെ മെട്രോ ട്രെയിൻ സർവിസുകളിലെ തിരക്ക് നിയന്ത്രിക്കുന്നതി​െന്‍റ ഭാഗമായി പർപ്പിൾ, ഗ്രീൻ ലൈനുകളിലായി 21 ട്രെയിൻ കൂടി ഏർപ്പെടുത്തുമെന്ന് ബി.എം.ആർ.സി.എൽ അറിയിച്ചു. നിലവിൽ തിരക്കേറിയ സമയങ്ങളിൽ അഞ്ച് മിനിറ്റ് ഇടവേളയിലാണ് സർവിസ് നടത്തുന്നത്.

ഇത് മൂന്ന് മിനിറ്റിലേക്ക് മാറ്റും. അടുത്തവർഷം ഇത് പ്രാബല്യത്തിൽ വരുത്തും. നിലവിൽ 55 ട്രെയിനുകളാണ് ഇരു റൂട്ടുകളിലും സർവിസ് നടത്തുന്നത്. പ്രതിദിന യാത്രക്കാരുടെ എണ്ണം എട്ട് ലക്ഷത്തോളമായതോടെയാണ് ട്രെയിനുകളുടെ എണ്ണം കൂട്ടുന്നത്. പുതിയ ട്രെയിനുകളിലും ആറ്കോച്ചുകളാണുണ്ടാവുക.

Tags:    
News Summary - Namma Metro Service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.