കെ.​എം.​സി.​സി​ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​ഭി​മാ​ന​ക​രം -ഹൈ​ബി ഈ​ഡ​ന്‍

ബം​ഗ​ളൂ​രു: കേ​ര​ള മു​സ്‍ലിം ക​ള്‍ച​റ​ല്‍ സെ​ന്റ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന ജീ​വ​കാ​രു​ണ്യ സേ​വ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ജീ​വി​ക്കു​ന്ന മ​ല​യാ​ളി​സ​മൂ​ഹ​ത്തി​ന് അ​ഭി​മാ​ന​മാ​ണെ​ന്ന് ഹൈ​ബി ഈ​ഡ​ന്‍ എം.​പി.

ശി​ഹാ​ബ് ത​ങ്ങ​ള്‍ സെ​ന്റ​ര്‍ ഫോ​ര്‍ ഹ്യു​മാ​നി​റ്റി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ‘ക​പ്പ്ള്‍സ് റീ ​യൂ​നി​യ​ന്‍’ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബം​ഗ​ളൂ​രു​വി​ല്‍ ഓ​ള്‍ ഇ​ന്ത്യ കെ.​എം.​സി.​സി​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ശ്ലാ​ഘ​നീ​യ​മാ​ണ്. വ​ര്‍ഷാ​വ​ര്‍ഷം സ​മൂ​ഹ വി​വാ​ഹ​ങ്ങ​ളി​ലൂ​ടെ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ സ്വ​പ്‌​ന​ങ്ങ​ള്‍ക്കാ​ണ് ചി​റ​കു​ന​ല്‍കു​ന്ന​ത്.

വി​വാ​ഹം ചെ​യ്തു​വി​ടു​ക മാ​ത്ര​മ​ല്ല, അ​തി​നു ശേ​ഷ​മു​ള്ള ആ ​കു​ടും​ബ​ത്തി​ന്റെ സൗ​ഖ്യ​വും സ​ന്തോ​ഷ​വും എ.​ഐ.​കെ.​എം.​സി.​സി ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി കാ​ണു​ന്ന​തി​ന്റെ സാ​ക്ഷ്യ​മാ​ണ് ഈ ​സം​ഗ​മ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. എ.​ഐ.​കെ.​എം.​സി.​സി ബം​ഗ​ളൂ​രു പ്ര​സി​ഡ​ന്റ് ടി. ​ഉ​സ്മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ല്‍സ​ന്‍ ഗാ​ര്‍ഡ​ന്‍ സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ ഫാ​റൂ​ഖ് പാ​ഷ, ഡോ. ​സ​ഈ​ദ് എ. ​ജ​വാ​സ്, റ​ഷീ​ദ് മൗ​ല​വി, അ​ബ്ദു​ല്ല മാ​വ​ള്ളി, മു​നീ​ര്‍ ഹെ​ബ്ബാ​ള്‍, സി​ദ്ദീ​ഖ് ത​ങ്ങ​ള്‍, നാ​സ​ര്‍ നീ​ല​സാ​ന്ദ്ര, യൂ​സു​ഫ് ഹാ​ജി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. എം.​കെ. നൗ​ഷാ​ദ് സ്വാ​ഗ​ത​വും ടി.​സി. മു​നീ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC activities are proud - Hiby Eden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.