ബംഗളൂരു: ലോകത്തെ മുൻനിര ബ്രാൻഡുകളുടെ നൂതന ഫാഷൻ ട്രെൻഡുകൾ അവതരിപ്പിച്ച് ലുലു ഫാഷൻ വീക്കിന് ബംഗളൂരു രാജാജി നഗർ ലുലു മാളിൽ തുടക്കമാകുന്നു. ഇന്ത്യയിലെ പ്രശസ്തരായ ഫാഷന്‍ ഡിസൈനര്‍മാരും മോഡലുകളും സിനിമാതാരങ്ങളും അണിനിരക്കുന്ന ഷോ ഫാഷൻ പ്രേമികൾക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുക. മേയ് 10ന് തുടങ്ങി മേയ് 12വരെ നീളുന്നതാണ് ഷോ. ബംഗളൂരു ലുലു മാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ലുലു ഫാഷൻ വീക്ക് 2024ന്റെ ലോഗോ പ്രകാശനം ചെയ്തു.
ഫാഷൻ രംഗത്തെ ആകർഷകമായ സംഭാവനകൾ മുൻനിർത്തി ഫാഷൻ ടൈറ്റിലുകളും മികച്ച വസ്ത്ര ബ്രാൻഡുകൾക്ക് എക്സ്ക്ലൂസിവ് ഫാഷൻ അവാർഡും സമ്മാനിക്കും. കുട്ടികളെ പങ്കെടുപ്പിച്ചുള്ള പ്രത്യേക ഷോ അടക്കം ആവേശകാഴ്ചകളും ലുലു ഫാഷൻ വീക്ക് ബംഗളൂരു പതിപ്പിലുണ്ടാകും. പെപ്പെ ജീൻസ് ലണ്ടൻ, അമുക്തി, പീറ്റർ ഇംഗ്ലണ്ട്, ലൂയിസ് ഫിലിപ്പ്, ക്രോയ്ഡോൺ യു.കെ, സിൻ ഡെനിം തുടങ്ങിയ ആഗോള ബ്രാന്റുകൾ ഷോയിൽ മുഖ്യഭാഗമാകും. ലിവൈസ്, ഐഡന്റിറ്റി, മധുര ഫാമിലി, പാർക്ക് അവന്യൂ, ക്രിമസൗൺ ക്ലബ്ല്, ബ്ലാക്ക്ബെറീസ്, സെലിയോ, ലിനൺ ക്ലബ്, ക്ലാസിക് പോളോ, ജോക്കി, ബീച്ച് ക്ലബ്, ലിബാസ്, കാപ്രീസ്, മഗ്നോളിയ, വി.ഐ.പി, അമേരിക്കൻ ടൂറിസ്റ്റർ, സഫാരി, ജിനി ആൻഡ് ജോണി, പെപ്പർമിന്റ്, ഡൂഡിൾ, റഫ്, ടിനി ഗേൾ, കാറ്റ്വാക്ക്, ലീ കൂപ്പർ FW, വെൻഫീൾഡ്, വി സ്റ്റാർ, ഡെമോസ, ബ്ലോസം, ലാവി, ക്രോകോഡൈൽ, ഗോ കളേഴ്സ് തുടങ്ങി മുൻനിര ബ്രാൻഡുകൾക്കുവേണ്ടി പ്രമുഖ മോഡലുകൾ റാമ്പിൽ ചുവടുവെക്കും.
പ്രശസ്ത സ്റ്റൈലിഷും ഫാഷൻ കൊറിയോഗ്രാഫറുമായ ഫഹിം രാജയാണ് ഷോ ഡയറക്ടർ. ഫാഷൻ, എന്റർടെയ്ൻമെന്റ്, റീട്ടെയിൽ മേഖലകളിൽനിന്നുള്ള നിരവധി പ്രമുഖരും ഷോയിൽ ഭാഗമാകും. ഫാഷൻരംഗത്തെ ആകർഷകമായ സംഭാവനകൾ മുൻനിർത്തി ഫാഷൻ ടൈറ്റിലുകളും മികച്ച വസ്ത്ര ബ്രാൻഡുകൾക്ക് എക്സ്ക്ലൂസിവ് ഫാഷൻ അവാർഡും നൽകുന്നുണ്ട്. മാറുന്ന ഫാഷൻ സങ്കൽപങ്ങളുടെ പുതിയ സാധ്യതകൾ ജനങ്ങളിലേക്ക് നേരിട്ട് പരിചയപ്പെടുത്തുകയാണ് ഷോയിലൂടെ ലുലു. ലുലു കർണാടക റീജനൽ ഡയറക്ടർ ഷരീഫ് കെ.കെ, റീജനൽ മാനേജർ ജമാൽ കെ.പി, റീട്ടെയ്ൽ ഡെവലപ്മെന്റ് മാനേജർ അജിത് പണ്ഡിറ്റ്, ലുലു മാൾ ബംഗളൂരു ജനറൽ മാനേജർ കിരൺ വി. പുത്രൻ, ബയിങ് മാനേജർ സായിനാഥ് തൈശ്ശേരി തുടങ്ങിയവർ ലുലു ഫാഷൻ വീക്ക് ബംഗളൂരു പതിപ്പിന്റെ ലോഗോ പ്രകാശനത്തിൽ ഭാഗമായി. ബംഗളൂരുവിന് പുറമേ ഹൈദരാബാദ്, ലഖ്നോ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലും ലുലു ഫാഷൻ വീക്ക് സംഘടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.