ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം

ബംഗളൂരു: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം വിപുല പരിപാടികളോടെ നടത്തുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു. ശനിയാഴ്ച രാത്രി മകര സംക്രമ സമയമായ 8.45ന് സംക്രമാഭിഷേകം നടക്കും.

വൈകീട്ട് 6.30ന് ‘ശ്രീ രുദ്ര കാശീശ്വരി’ നൃത്ത നാടകം അരങ്ങേറും. ഞായറാഴ്ച രാവിലെ പതിവു പൂജക്കുപുറമെ രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമവും ഉച്ചക്ക് പ്രസാദ ഊട്ടും വൈകീട്ട് ഭക്തി ഗാനമേളയും നടക്കും. കൂടുതൽ വിവരങ്ങൾക്ക് 08028394222, 8762594191.

വിജനപുര അയ്യപ്പക്ഷേത്രത്തിലെ മകര വിളക്ക് ഉത്സവം ശനിയാഴ്ച നടക്കും. രാവിലെ മഹാഗണപതി ഹോമം, നെയ്യഭിഷേകം, ഉച്ചക്ക് അന്നദാനം എന്നിവയുണ്ടാകും. വൈകീട്ട് ആറിന് തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. ഭജനയോടെ ഉത്സവത്തിന് സമാപനമാവും. 

Tags:    
News Summary - Makaravilak Maholsavam at Jalahalli Ayyappa Temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.