ബംഗളൂരു: ബംഗളൂരുവിലെ സർഗപ്രവർത്തകരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന സർഗസംഗമം കേരള സമാജം ദൂരവാണിനഗറിന്റെ വിജിനപുരയിലെ ജൂബിലി സ്കൂളിൽ ഞായറാഴ്ച നടക്കും.
രാവിലെ 9.30ന് പുസ്തക ചന്ത കേരള സമാജം ദൂരവാണി നഗർ മുൻ അധ്യക്ഷൻ എം.എസ്. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. കേരള സമാജം ദൂരവാണി നഗർ പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ബംഗളൂരുവിലെ മലയാളികളായ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും. മാസ്റ്റർ ഓസ്റ്റിൻ, ബ്രിജി കെ.ടി, ഷൈനി അജിത്, ഇന്ദിര ബാലൻ, രമ പ്രസന്ന പിഷാരടി, സിന കെ.എസ്, എസ്.കെ. നായർ എന്നിവരുടെ പുസ്തകങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്യും. എഴുത്തുകാരെ പീറ്റർ ജോർജ് ആദരിക്കും.
പ്രശസ്ത എഴുത്തുകാരായ ആലങ്കോട് ലീലാകൃഷ്ണൻ, യു.കെ. കുമാരൻ, സുകുമാരൻ പെരിയച്ചുർ, സുരേഷ് മണ്ണാറശാല, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാക്കളായ സുധാകരൻ രാമന്തളി, കെ. ഗംഗാധരൻ, കെ.ആർ. കിഷോർ, വിഷ്ണുമംഗലം കുമാർ, പി. ദിവാകരൻ തുടങ്ങിയവർ സംസാരിക്കും. ഫോൺ: 9591922522
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.