ബംഗളൂരു: ബംഗളൂരു സിറ്റി മെട്രോ ക്ലബിന്റെ ആഭിമുഖ്യത്തിൽ ‘യൂനിറ്റി ഉത്സവ്’ ഓണാഘോഷം ഞായറാഴ്ച നടക്കും. ജാലഹള്ളി എയർഫോഴ്സ് സ്റ്റേഷൻ കമ്യൂണിറ്റി ഹാളിൽ രാവിലെ 10ന് ആരംഭിക്കുന്ന പരിപാടിയിൽ പ്രസിഡന്റ് ടി.എസ്. അരുൺദാസ് അധ്യക്ഷത വഹിക്കും. എം.ഒ. വർഗീസ് മുഖ്യാതിഥിയാവും. വയനാട് ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പിലെ സൈനികരെ ചടങ്ങിൽ ആദരിക്കും. ഓട്ടൻതുള്ളൽ, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, സംഗീത സായാഹ്നം എന്നിവ അരങ്ങേറും. വിവിധ കായിക മത്സരങ്ങളും ഓണസദ്യയുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.