ബംഗളൂരു: മലയാളി കുട്ടികളുടെ സൃഷ്ടി മികവിന് മലർവാടി ഒരുങ്ങുന്നു. മഴവില്ല് ചിത്രരചന മത്സരം നവംബർ 30ന് ബംഗളൂരുവിലെ വിവിധ കേന്ദ്രങ്ങളിൽ ഉച്ച രണ്ട് മുതൽ അഞ്ച് മണിവരെ നടത്തും. മാറത്തഹള്ളി, നാഗർഭാവി, ഇലക്ട്രോണിക് സിറ്റി, കോൾസ് പാർക്ക് എന്നിവയാണ് മത്സര കേന്ദ്രങ്ങളെന്ന് സംഘാടകർ അറിയിച്ചു. തുടർച്ചയായ രണ്ടാമത്തെ വർഷമാണ് മലർവാടി മഴവില്ല് ചിത്രരചന മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. കുട്ടികളുടെ സർഗശേഷി പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബംഗളൂരുവിൽ മലർവാടി വിവിധ സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
വിജയികൾക്കായി ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയതായി സംഘാടകർ അറിയിച്ചു. മത്സരങ്ങൾ കെ.ജി ക്ലാസ് മുതൽ ഏഴാം തരം വരെ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് വിവിധ ഗ്രൂപ്പുകളിലായി നടത്തും. പ്രത്യേകം തയാറാക്കിയ വിഷയങ്ങളിൽ വാട്ടർ കളർ പെയിന്റിങ്, ക്രയോൺ തുടങ്ങി വിവിധ രീതിയിൽ തങ്ങളുടെ പ്രതിഭ തെളിയിക്കാനുള്ള അവസരമായാണ് മത്സരം ക്രമീകരിക്കുന്നത്.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും കോഓഡിനേറ്ററുമായി ബന്ധപ്പെടണമെന്നും സംഘാടകർ അറിയിച്ചു. ഫോൺ: 9526404160
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.