ബം​ഗ​ളൂ​രു വി​ധാ​ൻ സൗ​ധ​യി​ൽ ഭ​ര​ണ​ഘ​ട​നാ ശി​ൽ​പി ഡോ.​ബി.​ആ​ർ. അം​ബേ​ദ്ക​റു​ടെ പ്ര​തി​മ​യി​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തു​ന്നു. സാ​മൂ​ഹി​ക ക്ഷേ​മ മ​ന്ത്രി എ​ച്ച്.​സി. മ​ഹാ​ദേ​വ​പ്പ, വ​നം മ​ന്ത്രി ഈ​ശ്വ​ർ ഖാ​ണ്ഡ്രൈ, മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ഷ്ട്രീ​യ​കാ​ര്യ സെ​ക്ര​ട്ട​റി ഗോ​വി​ന്ദ രാ​ജു എ​ന്നി​വ​ർ സ​മീ​പം

ഭ​ര​ണ​ഘ​ട​ന മാ​റ്റ​മി​ല്ലാ​തെ തു​ട​രാ​ൻ പൊ​രു​തും -മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ

ബം​ഗ​ളൂ​രു: രാ​ജ്യ​ത്തി​ന്റെ ഭ​ര​ണ​ഘ​ട​ന മാ​റ്റ​മി​ല്ലാ​തെ തു​ട​രാ​ൻ കോ​ൺ​ഗ്ര​സും സ​ർ​ക്കാ​റും പൊ​രു​തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ 75ാം വാ​ർ​ഷി​ക ദി​ന​മാ​യ ചൊ​വ്വാ​ഴ്ച ബം​ഗ​ളൂ​രു വി​ധാ​ൻ സൗ​ധ അ​ങ്ക​ണ​ത്തി​ൽ ഭ​ര​ണ​ഘ​ട​നാ ശി​ൽ​പി ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​റു​ടെ പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന​ക്കു​ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​രാ​ണ് മാ​റ്റം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഉ​ഡു​പ്പി പേ​ജാ​വ​ർ മ​ഠാ​ധി​പ​തി സ്വാ​മി വി​ശ്വ​പ്ര​സ​ന്ന​യും ഈ​യി​ടെ ഭ​ര​ണ​ഘ​ട​നാ മാ​റ്റ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. എ​ന്താ​ണ് സ്വാ​മി​യു​ടെ മ​ന​സ്സി​ൽ എ​ന്ന​റി​യി​ല്ല. 1949 ന​വം​ബ​ർ 26ന് ​കോ​ൺ​സ്റ്റി​റ്റു​വ​ന്റ് അ​സം​ബ്ലി ഭ​ര​ണ​ഘ​ട​ന അം​ഗീ​ക​രി​ച്ച​തു​മു​ത​ൽ ഓ​രോ ഇ​ന്ത്യ​ൻ പൗ​ര​നും അ​ത് അ​നു​സ​രി​ക്കാ​ൻ ബാ​ധ്യ​സ്ഥ​നാ​ണ്.

കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ഭ​ര​ണ​ഘ​ട​നാ​നു​സൃ​ത​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തും പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തും. ഭ​ര​ണ​ഘ​ട​ന​യു​ടെ മ​ഹ​ത്വ​വും ഗൗ​ര​വ​വും ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ ഉ​ൾ​ക്കൊ​ള്ള​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തി​ലാ​ണ് എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യ​ന കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. ഭ​ര​ണ​ഘ​ട​ന അ​നു​സ​രി​ച്ച് ജീ​വി​ക്കു​ന്ന പൗ​ര​ന്മാ​രെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​ന്റെ ആ​ദ്യ ചു​വ​ടാ​ണി​ത്. ബൃ​ഹ​ത്താ​യ ലി​ഖി​ത ഭ​ര​ണ​ഘ​ട​ന​യു​ള്ള രാ​ജ്യം എ​ന്ന​താ​ണ് ലോ​ക​ത്ത് ഇ​ന്ത്യ​യു​ടെ ഖ്യാ​തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - Siddaramaiah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.