ബംഗളൂരു: വെള്ളിയാഴ്ച വൈകുന്നേരം നഗരത്തിൽ പെയ്ത മഴക്കുശേഷം നഗരത്തിലെ റോഡുകളിൽ വെള്ളം കെട്ടിനിന്നതിന് കാരണം അടിസ്ഥാന സൗകര്യ വികസന പദ്ധതികളും വൻകിട നിർമാണ പ്രവർത്തനങ്ങളും കാരണമെന്ന് ബൃഹദ് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) ചീഫ് കമീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.
വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ്, ബെസ്കോം, കെ.പി.ടി.സി.എൽ തുടങ്ങി പല സർക്കാർ ഏജൻസികളും നഗരത്തിൽ വിവിധ തരത്തിലുള്ള നിർമാണപ്രവർത്തനങ്ങളേറ്റെടുത്തിട്ടുണ്ട്. ഇവയുടെ പ്രവൃത്തികളെല്ലാം ഇപ്പോഴാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരം നിർമാണ സാമഗ്രികളും അവശിഷ്ടങ്ങളും റോഡരികിലും ഡ്രെയിനേജിലും ഉള്ളതാണ് വെള്ളം കെട്ടിക്കിടക്കാൻ കാരണമായത്. എല്ലാ ഏജൻസികളോടും മേയ് 20നകം നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ആശ്യപ്പെട്ടിട്ടുണ്ടെന്നും നഗരത്തിലെ 75 ശതമാനം ഓടകളും ഇതിനകം വൃത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തയിടങ്ങളിലെല്ലാം റോഡുകളിൽ വെള്ളം കെട്ടിക്കിടന്നത് വ്യാപക വിമർശനത്തിനിടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.