ബംഗളൂരു: സദാചാര പൊലീസ് ചമഞ്ഞ് അക്രമം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ദരാമയ്യ. ദക്ഷിണ കന്നട മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരം സംഭവങ്ങൾ നടന്നിരുന്നു. നടപടിയെടുക്കുന്നതിൽ തുടക്കമെന്ന നിലയിലുള്ള പ്രശ്നം മാത്രമാണ് പൊലീസിനുള്ളത്. ഇത്തരം കുറ്റകൃത്യം നടത്തുന്നരെ വെറുതെവിടില്ല. ഇതര സമുദായത്തിലെ സ്ത്രീകളോട് സംസാരിച്ചുവെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം പൊലീസ് കോൺസ്റ്റബിൾ, മാധ്യമപ്രവർത്തകൻ എന്നിവർക്കെതിരെയാണ് സദാചാരഗുണ്ടകൾ അക്രമത്തിന് മുതിർന്നത്. ഇതു സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇരുസംഭവങ്ങളിലും പ്രതികളെ അറസറ്റ് െചയ്തിട്ടുണ്ട്. നിയമം ൈെകയിലെടുക്കാൻ ആരെയും അനുവദിക്കില്ല. ഉഡുപ്പി കോളജിൽ സഹപാഠികളുടെ വിഡിയോ പകർത്തിയ സംഭവത്തിൽ അന്വേഷണറിപ്പോർട്ട് കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മംഗളൂരു കൊടെകരുവിലെ സി. ചേതൻ (37), യെയ്യാദിയിലെ കെ. നവീൻ(43)) എന്നിവരാണ് അറസ്റ്റിലായത്. മംഗളൂരുവിലെ വെബ് പത്രം റിപ്പോർട്ടർ അഭിജിത്ത് ആണ് അക്രമത്തിന് ഇരയായത്. സൂഹൃത്തിനൊപ്പം മംഗളൂരു കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ റസ്റ്റാറന്റിൽ കയറിയതായിരുന്നു അഭിജിത്ത്.
യുവമോർച്ച നേതാവായിരുന്ന പ്രവീൺ നെട്ടാറു വധക്കേസ് അന്വേഷിക്കുന്ന എൻ.ഐ.എ സംഘത്തിനൊപ്പം പ്രവർത്തിക്കുന്ന പൊലീസ് ഓഫിസറെയും ഭാര്യയേയും വെള്ളിയാഴ്ച രാത്രി സദാചാര ഗുണ്ടകൾ മതം ചോദിച്ച് ആക്രമിച്ചിരുന്നു. ബണ്ട്വാൾ ഡിവൈ.എസ്.പി ഓഫിസിലെ ഇൻസ്പെക്ടർ കുമാർ ഹനുമന്തപ്പയും ഭാര്യയുമാണ് അക്രമത്തിന് ഇരയായത്. ഈ സംഭവത്തിൽ മംഗളൂരു തുംബെ സ്വദേശികളായ എം. മനീഷ് പൂജാരി (29), കെ.എം. മഞ്ചുനാഥ് ആചാര്യ (32) എന്നിവരും അറസ്റ്റിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.