കേ​ര​ള​ത്തി​ലേ​ക്ക് ക​ർ​ണാ​ട​ക​യു​ടെ കൂ​ടു​ത​ൽ അം​ബാ​രി ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തും

ബം​ഗ​ളൂ​രു: കേ​ര​ള​ത്തി​ലേ​ക്ക് ക​ർ​ണാ​ട​ക ആ​ർ.​ടി.​സി കൂ​ടു​ത​ൽ മ​ൾ​ട്ടി ആ​ക്സി​ൽ സ്ലീ​പ്പ​ർ എ.​സി ബ​സ് സ​ർ​വി​സു​ക​ൾ തു​ട​ങ്ങു​ന്നു. എ​റ​ണാ​കു​ള​ത്തേ​ക്ക് അം​ബാ​രി ഉ​ത്സ​വും കോ​ട്ട​യം, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് അം​ബാ​രി ഡ്രീം ​ക്ലാ​സ് സ​ർ​വി​സു​ക​ളു​മാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്.പു​തി​യ ബ​സു​ക​ൾ ല​ഭി​ക്കു​ന്ന​തോ​ടെ മാ​സ​ത്തി​നു​ള്ളി​ൽ സ​ർ​വി​സ് തു​ട​ങ്ങാ​നാ​ണ് പ​രി​പാ​ടി. നി​ല​വി​ൽ എ​റ​ണാ​കു​ളം, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് വോ​ൾ​വോ​യു​ടെ അം​ബാ​രി ഉ​ത്സ​വ് സ​ർ​വി​സു​ള്ള​ത്.ആ​ല​പ്പു​ഴ, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് നി​ല​വി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന ഐ​രാ​വ​ത് ക്ല​ബ് ക്ലാ​സ് സെ​മി സ്ലീ​പ്പ​ർ ബ​സു​ക​ൾ​ക്ക് പ​ക​ര​മാ​ണ് സ്ലീ​പ്പ​ർ ബ​സു​ക​ൾ ഓ​ടി​ക്കു​ക. അം​ബാ​രി ഡ്രീം ​ക്ലാ​സ് സീ​രി​സി​ലു​ള്ള 40 ബ​സു​ക​ൾ ക​ർ​ണാ​ട​ക ആ​ർ.​ടി.​സി ഓ​ർ​ഡ​ർ ചെ​യ്തു. ഇ​തി​ൽ 20 എ​ണ്ണം ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ സ​ർ​വി​സ് ആ​രം​ഭി​ച്ചി​രു​ന്നു.കേ​ര​ള ആ​ർ.​ടി.​സി സ്വി​ഫ്റ്റി​ന് എ​ട്ട് ഗ​ജ​രാ​ജ എ.​സി സ്ലീ​പ്പ​ർ ബ​സ് സ​ർ​വി​സാ​ണ് ബം​ഗ​ളൂ​രു​വി​ൽ നി​ന്നു​ള്ള​ത്. ഇ​തി​ൽ നാ​ലെ​ണ്ണം വീ​തം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും എ​റ​ണാ​കു​ള​ത്തേ​ക്കു​മാ​ണ് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് സീ​റ്റ​ർ കം ​സ്ലീ​പ്പ​ർ വി​ഭാ​ഗ​ത്തി​ൽ ഒ​രു എ.​സി, നോ​ൺ എ.​സി ബ​സും സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്.

മൂ​ന്ന് ട്രെ​യി​നു​ക​ളി​ൽ കൂടുതൽ കോച്ചുകൾ

കേ​ര​ള​ത്തി​ലേ​ക്കു​ള്ള മൂ​ന്ന് ട്രെ​യി​നു​ക​ളി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി അ​നു​വ​ദി​ച്ച അ​ധി​ക കോ​ച്ചു​ക​ൾ സ്ഥി​ര​പ്പെ​ടു​ത്തി​യ​താ​യി ദ​ക്ഷി​ണ, പ​ശ്ചി​മ റെ​യി​ൽ​വേ അ​റി​യി​ച്ചു. കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു-​ക​ന്യാ​കു​മാ​രി എ​ക്സ്പ്ര​സി​ന് (16525/16526) ഒ​രു എ.​സി തേ​ഡ് ഇ​ക്കോ​ണ​മി കോ​ച്ചും കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു-​ക​ണ്ണൂ​ർ എ​ക്സ്പ്ര​സി​ന് (16511/16512) ഒ​രു എ.​സി ത്രീ ​ട​യ​ർ, ഒ​രു സ്ലീ​പ്പ​ർ കോ​ച്ച് എ​ന്നി​വ​യും യ​ശ്വ​ന്ത്പു​ര-​കൊ​ച്ചു​വേ​ളി എ.​സി എ​ക്സ്പ്ര​സി​ന് (22677/22678) ഒ​രു ടൂ ​ട​യ​ർ കോ​ച്ചു​മാ​ണ് അ​ധി​ക​മാ​യി ല​ഭി​ച്ച​ത്.

Tags:    
News Summary - More Ambari Bus Service of Karnataka to Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.