ബംഗളൂരു: നീറ്റ് ക്രമക്കേടിലൂടെ കേന്ദ്ര സർക്കാർ വിദ്യാഥികളുടെ ഭാവി തകർക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് ബംഗളൂരുവിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണയിൽ അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ച ബംഗളൂരു ആനന്ദ് റാവു സർക്കിളിലെ റേസ് കോഴ്സ് റോഡിൽ സംഘടിപ്പിച്ച പ്രതിഷേധത്തിന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ജി.സി. ചന്ദ്രശേഖർ, യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസ്, കർണാടക പ്രസിഡന്റ് മുഹമ്മദ് ഹാരിസ് നാലപ്പാട്, സംസ്ഥാന യൂത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് മഞ്ജുനാഥ് ഗൗഡ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.