ബംഗളൂരു: നോർക്ക റൂട്സ് വഴി സൗദി ആരോഗ്യ മന്ത്രാലയത്തിലും സ്വകാര്യ ആശുപത്രിയിലും വനിത നഴ്സുമാരെ നിയമിക്കുമെന്ന് ബംഗളൂരു നോർക്ക അധികൃതർ അറിയിച്ചു. അഭിമുഖം ഈ മാസം 20 മുതൽ 22 വരെ ഹൈദരാബാദിൽ നടക്കും. നഴ്സിങ്ങിൽ ബി.എസ്.സി/ പോസ്റ്റ് ബി.എസ്.സി/ എം.എസ്.സി /പിഎച്ച്.ഡി വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും നിർബന്ധം.
താൽപര്യമുള്ള ഉദ്യോഗാർഥികൾ നോർക്ക റൂട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org ൽ നൽകിയിരിക്കുന്ന ലിങ്ക് (https://forms.gle/mBi7ink29sbhv9wE9) വഴി അപേക്ഷിക്കണം. പ്രായപരിധി: 35. സൗദി ആരോഗ്യമന്ത്രാലയത്തിന്‍റെ നിയമമനുസരിച്ച് ശമ്പളം ലഭിക്കും. താമസം, ഭക്ഷണം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമാണ്. അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി ഉദ്യോഗാർഥികൾ നേരിട്ട് ഹൈദരാബാദിൽ എത്തണം. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ഇന്‍റർവ്യൂ തീയതി, സ്ഥലം എന്നിവ അറിയിക്കും. 12 വരെ അപേക്ഷ സ്വീകരിക്കും.
സൗദിയിലെ പ്രമുഖ ആശുപത്രിയിലേക്ക് നോർക്ക റൂട്സ് വഴി ഹെഡ് നഴ്സുമാരെയും നിയമിക്കും. നഴ്സിങ്ങിൽ ബിരുദവും കുറഞ്ഞത് അഞ്ചുവർഷത്തെ ഹെഡ് നഴ്സ് തസ്തികയിലെ പ്രവൃത്തിപരിചയവും ആവശ്യമാണ്. www.norkaroots.org മുഖേന അപേക്ഷകൾ നൽകണം. ശമ്പളം 6000 സൗദി റിയാൽ. അവസാന തീയതി: ഈ മാസം 10.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.