വി. സോമണ്ണ

എതിർ സ്ഥാനാർഥിക്ക് കോഴ വാഗ്ദാനം: മന്ത്രി സോമണ്ണക്കെതിരെ കേസ്

ബംഗളൂരു: തെരഞ്ഞെടുപ്പിൽനിന്ന് പിന്മാറാൻ എതിർസ്ഥാനാർഥിക്ക് കോഴ വാഗ്ദാനം ചെയ്ത സംഭവത്തിൽ മന്ത്രി വി. സോമണ്ണക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശ പ്രകാരം കേസെടുത്തു. ഇന്ത്യൻ ശിക്ഷാനിയമം 171 ഇ, 171 എഫ് വകുപ്പുകൾ ചുമത്തിയാണ് ചാമരാജ് നഗർ പൊലീസ് കേസെടുത്തത്.

ചാമരാജ് നഗറിലെ ജെ.ഡി-എസ് സ്ഥാനാർഥിയായ മല്ലികാർജുന സ്വാമിക്കാണ് ബി.ജെ.പി സ്ഥാനാർഥിയായ സോമണ്ണ 50 ലക്ഷം വാഗ്ദാനം ചെയ്തത്. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്തായിരുന്നു. സംഭവ പശ്ചാത്തലത്തിൽ, കർണാടക തെരഞ്ഞെടുപ്പിൽ കൂടുതൽ സൂക്ഷ്മത പുലർത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ കർണാടക സി.ഇ.ഒക്ക് നിർദേശം നൽകി.

Tags:    
News Summary - Offer bribe to opposing candidate: Case against Minister Somanna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.