ബംഗളൂരു: എസ്.കെ.എസ്.എസ്.എഫ് ബംഗളൂരു ജില്ല കമ്മിറ്റിയുടെ കീഴിൽ വിഖായ വൺ ഡേ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ സെഷനുകളിലായി നടന്ന ക്യാമ്പിന് റഷീദ് ഫൈസി വെള്ളായിക്കോട് നേതൃത്വം നൽകി.
നൂറോളം വളണ്ടിയർമാരുടെ വിജിലന്റ് വിഖായ രൂപവത്കരണവും നടന്നു. ചാമരാജ് പേട്ട് പൊലീസ് ഇൻപെക്ടർ മുഹമ്മദ് ആരിഫ് മുല്ല ഖാൻ മുഖ്യാതിഥിയായി. ദുരന്തമുഖത്തെ പ്രവർത്തനങ്ങൾ സംബന്ധിച്ച് എൻ.ഡി.ആർ.എഫ് ട്രെയിനർ അഫ്രോസ് പാഷ പരിശീലനം നൽകി.
ഇന്റർനാഷനൽ ഫിറ്റ്നസ് ട്രെയിനർ സയീദ് സഹീദ് അൽ യമൻ, സമദ് മൗലവി മാണിയൂർ, കർണാടക സിവിൽ ഡിഫെൻസ് അംഗങ്ങളായ സഹീർ, അബ്ദു ആസാദ് നഗർ തുടങ്ങിയവർ സംസാരിച്ചു. എം.എം.എ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ ബംഗളൂരു വിഖായയുടെ പ്രൊജക്റ്റും കർമപദ്ധതികളും ജില്ല ട്രഷറർ ഷാജൽ സി.എച്ച് വിശദീകരിച്ചു.
എസ്.കെ എസ്.എസ്.എഫ് ജില്ല പ്രസിഡന്റ് കെ. ജുനൈദ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി കെ.കെ. സലീം സ്വാഗതവും സാദിഖ് യഹ്യ നന്ദിയും പറഞ്ഞു. യാക്കൂബ് സിംഗസാന്ദ്ര, മഖ്സൂദ് മടിവാള, സിറാജുദ്ദീൻ നദ്വി, ഷമീം കുടക്, കരീം എം.എസ് പാളയ, സാജിദ് ഗസാലി, ആരിഫ് ഹെബ്ബാൾ, ഇല്യാസ് ബൊമ്മനഹള്ളി, റഷീദ് ഹെബ്ബാൾ, റഫീഖ് കിനിയ, ആഷിക് മുണ്ടോൾ, സിറാജ് എടപ്പലം, അഫ്സൽ ആർ സിപുരം, തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.