ബംഗളൂരു: പോക്സോ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ചിത്രദുർഗ മുരുക മഠത്തിലെ മുൻ മേധാവി ശിവമൂർത്തി മുരുക ശരണരുവിന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചു. ചിത്രദുർഗ രണ്ടാം അഡീഷനൽ ജില്ല ആൻഡ് സെഷൻസ് കോടതിയാണ് ജാമ്യം അനുവദിക്കാതിരുന്നത്.
മുരുക ശരണരുവിനെതിരെ പോക്സോ വകുപ്പിനു പുറമെ, പട്ടികജാതി-പട്ടിക വർഗക്കാർക്കെതിരായ പീഡനം തടയുന്നതുമായി ബന്ധപ്പെട്ട 1989ലെ വകുപ്പുപ്രകാരവും കേസെടുത്തിരുന്നു. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിനു മുമ്പ് മുരുക ശരണരു സമർപ്പിച്ച ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു.
ഇതിനെതിരെ കർണാടക ഹൈകോടതിയെ സമീപിച്ചെങ്കിലും പിന്നീട് ഈ ഹരജി അദ്ദേഹത്തിന്റെ അഭിഭാഷകൻ പിൻവലിച്ചു. തുടർന്നാണ് ചിത്രദുർഗ ജില്ല കോടതിയെ സമീപിച്ചത്. കേസിലെ മറ്റു പ്രതികളായ ഹോസ്റ്റൽ വാർഡനും മഠത്തിലെ മുൻ മാനേജർ പരമശിവയ്യയും നൽകിയ ജാമ്യാപേക്ഷകൾ വിധി പറയുന്നതിനായി ഫെബ്രുവരി എട്ടിലേക്കു മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.