ബംഗളൂരു: ഏപ്രിൽ നാലിന് പരീക്ഷണാടിസ്ഥാനത്തിൽ എം.ജി റോഡ്, കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനുകളിൽ സ്ഥാപിച്ച ക്യൂ.ആർ പേപ്പർ ടിക്കറ്റ് മെഷീൻ വഴി നമ്മ മെട്രോ ഇതുവരെ വിറ്റത് 4500 ടിക്കറ്റുകൾ.
തിരക്കുള്ള സമയങ്ങളിൽ ടിക്കറ്റ് കൗണ്ടറുകളിലെ നീണ്ട ക്യൂ ഒഴിവാക്കുന്നതിനായാണ് യാത്രക്കാർക്ക് സ്വന്തം നിലക്ക് തന്നെ ടിക്കറ്റ് എടുക്കാവുന്ന ക്യൂ. ആർ പേപ്പർ ടിക്കറ്റ് മെഷീനുകൾ സ്ഥാപിച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഐ.പി.എൽ കളികൾ നടക്കുന്ന ദിവസങ്ങളിലെ തിരക്ക് കൂടെ പരിഗണിച്ചാണ് കളികൾ തുടങ്ങുന്നതിനുമുമ്പ് ഇവ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയത്.
ഏറെ ജനപ്രിയമായതോടെ തിരക്കുള്ള മറ്റു സ്റ്റേഷനുകളിലും ക്യൂ.ആർ പേപ്പർ ടിക്കറ്റ് മെഷീൻ സ്ഥാപിക്കുമെന്ന് മെട്രോ ഉദ്യോഗസ്ഥർ പറഞ്ഞു. മൊബൈൽ ക്യൂ.ആർ കോഡ് ടിക്കറ്റുകളും ഏറെ ജനപ്രിയമാണെന്നും ഈ വാരാന്ത്യങ്ങളിൽ ഇവയുടെ ബുക്കിങ് ഒരു ലക്ഷം കടന്നെന്നും ബി.എം.ആർ.സി.എൽ ഓപറേഷൻസ് എക്സിക്യൂട്ടിവ് ഡയറക്ടർ എസ്. ശങ്കർ പറഞ്ഞു.
ഭാഷ തിരഞ്ഞെടുത്തതിനുശേഷം പുറപ്പെടേണ്ടതും എത്തിച്ചേരേണ്ടതുമായ സ്റ്റേഷനുകൾ നൽകുക. തുടർന്ന് യാത്ര ചെയ്യുന്നവരുടെ എണ്ണം നൽകിയ ശേഷം യു.പി.ഐ വഴി പണമടച്ച് ടിക്കറ്റ് കൈപ്പറ്റുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.