ബിലീവേഴ്‌സ് ഈസ്റ്റേൺ സഭയുടെ പരമാധ്യക്ഷന് സ്വീകരണം ഏഴിന്

ബം​ഗ​ളൂ​രു: ബി​ലീ​വേ​ഴ്‌​സ് ഈ​സ്റ്റേ​ൺ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ മോ​റോ​ൻ മോ​ർ ഡോ. ​സാ​മു​വേ​ൽ തി​യോ​ഫി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ക്ക് ബം​ഗ​ളൂ​രു​വി​ൽ സ്വീ​ക​ര​ണം ന​ൽ​കും. ക​ർ​ണാ​ട​ക ഭ​ദ്രാ​സ​ന​ത്തി​ന് കീ​ഴി​ൽ സെ​പ്റ്റം​ബ​ർ ഏ​ഴി​ന് രാ​വി​ലെ 10.45ന് ​ബം​ഗ​ളൂ​രു ബെ​ൻ​സ​ൺ ടൗ​ൺ പാ​ല​ന​ഭ​വ​ൻ ആ​ർ​ച്ച് ഡ​യോ​സി​സ് പാ​സ്ട്ര​ൽ സെ​ന്റ​റി​ലാ​ണ് സ്വീ​ക​ര​ണം. സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ സ്ഥാ​നം ഏ​റ്റ​തി​നു​ശേ​ഷം ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള ആ​ദ്യ സ​ന്ദ​ർ​ശ​ന​മാ​ണ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടേ​ത്.

സ​ഭ​യു​ടെ തി​രു​വ​ന​ന്ത​പു​രം-​ക​ർ​ണാ​ട​ക അ​തി ഭ​ദ്രാ​സ​ന അ​ധി​പ​ൻ മാ​ത്യൂ​സ് മോ​ർ സി​ൽ​വാ​നോ​സ് എ​പ്പി​സ്കോ​പ്പാ സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റോ​മ​ൻ ക​ത്തോ​ലി​ക്കാ സ​ഭ ബം​ഗ​ളൂ​രു ആ​ർ​ച്ച് ബി​ഷ​പ് പീ​റ്റ​ർ മ​ച്ചാ​ഡോ, മ​ല​ങ്ക​ര മാ​ർ​ത്തോ​മാ സ​ഭ​യു​ടെ ചെ​ന്നൈ- ബം​ഗ​ളൂ​രു ഭ​ദ്രാ​സ​ന അ​ധി​പ​ൻ ഡോ. ​ഗ്രീ​ഗോ​റി​യോ​സ് മാ​ർ സ്‌​തെ​ഫാ​നോ​സ് എ​പ്പി​സ്കോ​പ്പ, സി.​എ​സ്.​ഐ സ​ഭ​യു​ടെ ക​ർ​ണാ​ട​ക സെ​ൻ​ട്ര​ൽ ഡ​യോ​സി​സ് മു​ൻ ബി​ഷ​പ് ഡോ. ​പ്ര​സ​ന്ന​കു​മാ​ർ സാ​മു​വേ​ൽ, ബി​ലീ​വേ​ഴ്‌​സ് ഈ​േ​സ്റ്റ​ൺ സ​ഭ​യു​ടെ ഹു​ബ്ലി ഭ​ദ്രാ​സ​ന അ​ധി​പ​ൻ ബെ​ഞ്ച​മി​ൻ മോ​ർ ഗ്രീ​ഗോ​റി​യോ​സ് എ​പ്പി​സ്കോ​പ്പ ആ​ശം​സ നേ​രും. ക​ർ​ണാ​ട​ക മ​ന്ത്രി​മാ​ർ, എം.​എ​ൽ.​എ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​​​ങ്കെ​ടു​ക്കും. ഗാ​യ​ക​സം​ഘ​ത്തി​ന്റെ സം​ഗീ​ത​വി​രു​ന്നും സ്നേ​ഹ​വി​രു​ന്നും ന​ട​ക്കും. 

Tags:    
News Summary - Reception by the President of the Believers Eastern Church

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.