പോക്സോ കേസ്; യെദിയൂരപ്പയു​ടെ അറസ്റ്റ് തടഞ്ഞ ഉത്തരവ് സെപ്റ്റംബർ അഞ്ചുവരെ നീട്ടി

ബംഗളൂരു: പോക്സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പക്ക് താൽക്കാലിക ആശ്വാസം. അറസ്റ്റ് തടഞ്ഞ കർണാടക ഹൈകോടതി ഉത്തരവ് സെപ്റ്റംബർ അഞ്ചുവരെ നീട്ടി. വെള്ളിയാഴ്ച കേസിൽ വാദം കേൾക്കവെയാണ് ഹരജി വീണ്ടും പരിഗണിക്കുന്നതുവരെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവും ബാധകമാണെന്ന് കോടതി വ്യക്തമാക്കിയത്. കേസിൽ യെദിയൂരപ്പക്കെതിരെ സി.ഐ.ഡി അടുത്തിടെ കുറ്റപത്രം സമർപ്പിച്ചിരുന്നു.

കുറ്റപത്രം കോടതിയിൽ ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്ന് സി.ഐ.ഡി വിഭാഗത്തിനുവേണ്ടി ഹാജരായ പബ്ലിക് പ്രോ സിക്യൂട്ടർ അശോക് നായിക് കോടതിയോട് അഭ്യർഥിച്ചു. എന്നാൽ, കൂടുതൽ സമയം അനുവദിക്കരുതെന്നും വിചാരണ നീളുന്നത് തന്റെ കക്ഷിയുടെ അറസ്റ്റിനിടയാക്കുമെന്നും യെദിയൂരപ്പക്കുവേണ്ടി ഹാജരായ അഭിഭാഷകൻ നാഗേഷ് വാദിച്ചു.

കേസ് പരിഗണിക്കുന്നത് സെപ്റ്റംബർ അഞ്ചിലേക്ക് നീട്ടിയതായി അറിയിച്ച കോടതി, അതുവരെ യെദിയൂരപ്പയുടെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവും നിലനിൽക്കുമെന്ന് ചൂണ്ടിക്കാട്ടി. ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​ക്കെ​തി​രാ​യ പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റ് ത​ട​ഞ്ഞ ഹൈ​കോ​ട​തി ന​ട​പ​ടി ഒ​ഴി​വാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ നി​യ​മ​നീ​ക്കം ന​ട​ത്താ​ൻ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലി​ന് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​നും മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​ക്കു​മെ​തി​രെ ബി.​ജെ.​പി​യും ജെ.​ഡി-​എ​സും തു​റ​ന്ന സ​മ​ര​ത്തി​നി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു യെ​ദി​യൂ​ര​പ്പ​ക്കെ​തി​രാ​യ കേ​സി​ൽ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ ന​ട​പ​ടി ക​ടു​പ്പി​ച്ച​ത്. പോ​ക്സോ കേ​സി​ൽ യെ​ദി​യൂ​ര​പ്പ​യു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞ ഹൈ​കോ​ട​തി ന​ട​പ​ടി ഒ​ഴി​വാ​യാ​ൽ യെ​ദി​യൂ​ര​പ്പ​ക്കെ​തി​രെ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ നീ​ക്കം.

17കാ​രി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വി​ന്റെ പ​രാ​തി​യി​ൽ ക​ഴി​ഞ്ഞ മാ​ർ​ച്ച് 14നാ​ണ് യെ​ദി​യൂ​ര​പ്പ​ക്കെ​തി​രെ പോ​ക്സോ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത്. ഡോ​ളേ​ഴ്സ് കോ​ള​നി​യി​ലെ യെ​ദി​യൂ​ര​പ്പ​യു​ടെ വീ​ട്ടി​ൽ​വെ​ച്ചു​ള്ള കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചെ​ന്നാ​ണ് പ​രാ​തി. ബം​ഗ​ളൂ​രു പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് സി.​ഐ.​ഡി ഏ​റ്റെ​ടു​ത്ത് ജൂ​ൺ 27ന് ​ഫാ​സ്റ്റ്ട്രാ​ക്ക് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

ത​നി​ക്കെ​തി​രാ​യ പോ​ക്സോ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യെ​ദി​യൂ​ര​പ്പ സ​മ​ർ​പ്പി​ച്ച ഹ​ര​ജി പ​രി​ഗ​ണി​ച്ച ഹൈ​കോ​ട​തി, അ​ന്വേ​ഷ​ണ​വു​മാ​യി സി.​ഐ.​ഡി​ക്ക് മു​ന്നോ​ട്ടു​പോ​വാ​ൻ അ​നു​മ​തി ന​ൽ​കി​യെ​ങ്കി​ലും യെ​ദി​യൂ​ര​പ്പ​യു​ടെ അ​റ​സ്റ്റ് ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ലൂ​ടെ ത​ട​യു​ക​യാ​യി​രു​ന്നു.

Tags:    
News Summary - POCSO CASE; Yeddyurappa's arrest was prevented The order was extended till September 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.