ബംഗളൂരു: ഹോർട്ടികൾചർ ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന 217ാമത് റിപ്പബ്ലിക് ഡേ ഫ്ലവർ ഷോ ജനുവരി 16ന് ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിൽ തുടങ്ങും. ‘മഹർഷി വാത്മീകി’ ആണ് പുഷ്പമേളയുടെ പ്രധാന പ്രമേയം. റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യ ദിനത്തിലുമായി വർഷത്തിൽ രണ്ടുതവണയാണ് ലാൽബാഗിൽ 11 ദിവസം നീണ്ടുനിൽക്കുന്ന പുഷ്പമേള നടക്കുക. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ ‘ഡോ. ബി.ആർ. അംബേദ്കർ’ പ്രമേയമായി സംഘടിപ്പിച്ച പുഷ്പമേള 9.07 ലക്ഷം പേരാണ് സന്ദർശിച്ചത്. ഇതിൽനിന്നും ഹോർട്ടികൾചർ ഡിപ്പാർട്ട്മെന്റിന് 3.44 കോടി രൂപ വരുമാനം ലഭിച്ചു.
മേളയുടെ ഭാഗമായുള്ള പുഷ്പാലങ്കാര മത്സരം ജനുവരി 18ന് നടക്കും. ജനുവരി പത്തിനുള്ളിൽ ലാൽബാഗിലെ ഹോർട്ടികൾചർ ജോയന്റ് ഡയറക്ടറുടെ ഓഫിസിൽ നേരിട്ടെത്തി അപേക്ഷ നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.