ബംഗളൂരു: സമസ്ത കൂട്ടായ്മയുടെ നേതൃത്വത്തിൽ ബംഗളൂരു ശൃംഗാർ പാലസ് ഗ്രൗണ്ടിൽ ശനിയാഴ്ച സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങൾ പങ്കെടുക്കും. വൈകീട്ട് മൂന്നിന് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം നിർവഹിക്കും.
പണ്ഡിതനും വാഗ്മിയുമായ അൻവർ മുഹ്യിദ്ദീൻ ഹുദവി ആലുവ റമദാൻ പ്രഭാഷണം നിർവഹിക്കും. ബി.ഡി.എ ചെയർമാനും ശാന്തിനഗർ എം.എൽ.എയുമായ എൻ.എ. ഹാരിസ്, സമസ്ത മുശാവറ അംഗം ബംബ്രാണ അബ്ദുൽ ഖാദർ മുസ്ലിയാർ, സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, എസ്.കെ.എസ്.എസ്.എഫ് ജനറൽ സെക്രട്ടറി അനീസ് കൗസരി എന്നിവർ പങ്കെടുക്കും.
മൂന്ന് സെഷനുകളിലായി നടക്കുന്ന പരിപാടിയിൽ ആദ്യ സെഷനിൽ വിജ്ഞാന സദസ്സ് നടക്കും. തുടർന്ന് ഇഫ്താർ വിരുന്ന് നടക്കും. രാത്രി ഏഴിന് സമാപന സംഗമം ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. മത, സാമൂഹിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.