ബംഗളൂരു: ജനതയുടെ സാമൂഹിക നിലവാരം ഉയർത്തുന്നതിനായി മതേതര പാർട്ടി കർണാടകയുടെ അധികാരത്തിൽ വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി അഭിപ്രായപ്പെട്ടു.
ബംഗളൂരു സെക്കുലർ ഫോറം സംഘടിപ്പിച്ച ഓൺലൈൻ മീറ്റിങ്ങിൽ ‘കർണാടക തെരഞ്ഞെടുപ്പും മതേതര ജനാധിപത്യത്തിന്റെ പ്രസക്തിയും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന എല്ലാവർക്കും തുല്യമായി നൽകിയ വോട്ടവകാശം വിനിയോഗിച്ചുകൊണ്ട് സാമൂഹികസമത്വം നിലനിർത്താനുള്ള ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്ന് യോഗം അഭിപ്രായപ്പെട്ടു. ലോക കേരളസഭ അംഗം ശശിധരൻ അധ്യക്ഷത വഹിച്ചു. ഡെന്നിസ് പോൾ, സദഖത്തുല്ല എന്നിവർ സംസാരിച്ചു . ജയ്സൺ ലൂക്കോസ് സ്വാഗതവും അഡ്വ. പ്രമോദ് നമ്പ്യാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.