ബംഗളൂരു: പുരുഷന്മാരെ തോൽപിക്കലല്ല സ്ത്രീ സ്വാതന്ത്ര്യമെന്നും മറിച്ച് നമ്മുടെ ജന്മാവകാശം, സ്വാതന്ത്ര്യം, സുരക്ഷിതത്വം എന്നിവ ഉറപ്പിക്കാനും നിർഭയമായ വഴി സാധ്യമാക്കുന്നതിനുമുള്ള പോരാട്ടമാവണമെന്നും തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു. ‘എഴുത്തിന്റെ സ്ത്രീ ഭാഷ്യം’ വിഷയത്തിൽ നടന്ന സെമിനാറിൽ തങ്കമ്മ സുകുമാരൻ വിഷയം അവതരിപ്പിച്ചു.
പുരുഷാധിപത്യ മൂല്യങ്ങളെ വളർത്താനും നിലനിർത്താനുമായി പുരുഷൻ സൃഷ്ടിച്ച ഭാഷാവ്യവഹാരങ്ങൾ കാലങ്ങളോളം സ്ത്രീയെ എന്നപോലെ അവളുടെ എഴുത്തിനെയും തളച്ചിട്ടിരുന്നു എന്നും ഈ ചട്ടക്കൂടിനുള്ളിൽനിന്ന് പുറത്തുകടക്കാനായി അവൾ നടത്തുന്ന ശ്രമങ്ങളായി സ്ത്രീപക്ഷ സാഹിത്യത്തെ നിർവചിക്കാമെന്നും അവർ അഭിപ്രായപ്പെട്ടു. കൽപന പ്രദീപ് ചർച്ച ഉദ്ഘാടനം ചെയ്തു. പി.കെ. കേശവൻ നായർ അധ്യക്ഷത വഹിച്ചു. ആർ.വി. പിള്ള, സി. ജേക്കബ്, ഉമേഷ് ശർമ, കുര്യൻ, പൊന്നമ്മ ദാസ്, പി.പി. പ്രദീപ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പി. മോഹൻദാസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.