ബംഗളൂരു: വിഷു അവധി തിരക്ക് കണക്കിലെടുത്ത് അനുവദിച്ച സ്പെഷൽ ട്രെയിൻ ഇന്ന് ബംഗളൂരുവിൽനിന്ന് കൊച്ചുവേളിയിലേക്ക് സർവിസ് നടത്തും. സർ എം. വിശ്വേശ്വരയ്യ ടെർമിനൽ ബംഗളൂരു-കൊച്ചുവേളി (06084) സ്പെഷൽ എക്സ് പ്രസ് ഉച്ചക്ക് ഒന്നിനാണ് പുറപ്പെടുക. കാർമലാരത്ത് സ്റ്റോപ് അനുവദിച്ചിട്ടില്ല. ബംഗളൂരുവിൽനിന്ന് പുറപ്പെട്ടാൽ പിന്നീട് ഹൊസൂരിലാണ് സ്റ്റോപ്. ധർമപുരി, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ടാകും. ചൊവ്വാഴ്ച രാവിലെ 6.50ന് കൊച്ചുവേളിയിലെത്തും. സ്ലീപ്പർ ടിക്കറ്റുകൾ ആർ.എ.സിയിലായ ട്രെയിനിൽ തേഡ്, സെക്കൻഡ് എ.സി ടിക്കറ്റുകൾ ലഭ്യമാണ്. കൊച്ചുവേളിയിൽനിന്ന് ബംഗളൂരുവിലേക്കുള്ള സ്പെഷൽ സർവിസ് ഞായറാഴ്ച വൈകീട്ട് അഞ്ചിന് പുറപ്പെട്ടിരുന്നു. തിങ്കളാഴ്ച രാവിലെ 10ന് എസ്.എം.വി.ടിയിലെത്തിച്ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.