ബംഗളൂരു: കേരള സമാജം ദൂരവാണി നഗർ പ്രതിമാസ സാഹിത്യ സംവാദത്തിന്റെ ഭാഗമായി എഴുത്തുകാരൻ സുസ്മേഷ് ചന്ദ്രോത്തിന്റെ "ഭരതേട്ടൻ" എന്ന കഥ വായനയും സംവാദവും ഞായറാഴ്ച രാവിലെ 10.30ന് കഥാകൃത്തിന്റെ സാന്നിധ്യത്തിൽ വിജനപുര ജൂബിലി സ്കൂളിൽ നടക്കും.
സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷത വഹിക്കും. സംവാദ പരിപാടിയുടെ ഭാഗമായി സുസ്മേഷ് ചന്ദ്രോത്ത് "നല്ലെഴുത്തിന്റെ നവലോക നിർമ്മിതി" എന്ന വിഷയം അവതരിപ്പിച്ച് എഴുത്ത് അനുഭവങ്ങൾ പങ്കുവെക്കും. ബംഗളൂരുവിലെ എഴുത്തുകാരും സാഹിത്യ ആസ്വാദകരും സാംസ്കാരിക സംഘടന പ്രതിനിധികളും സംവാദത്തിൽ പങ്കെടുക്കും. കവിത ചൊല്ലാനും അവസരമൊരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9008273313 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് കൺവീനർ സി. കുഞ്ഞപ്പൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.