ബംഗളൂരു: തെക്കുപടിഞ്ഞാറൻ മൺസൂൺ ഇത്തവണ കർണാടകയിൽ ശക്തമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. 106 ശതമാനം കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് പ്രവചിച്ചിട്ടുണ്ടെന്ന് കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിവാരണ കേന്ദ്രം മുൻ ഡയറക്ടർ ശ്രീനിവാസ് റെഡ്ഡി പറഞ്ഞു.
കഴിഞ്ഞ വർഷത്തെ എൽനിനോ പ്രഭാവത്തെതുടർന്നാണ് കർണാടകയിൽ കടുത്ത വരൾച്ച അനുഭവപ്പെട്ടത്. മേയ് 15ഓടെ എൽ നിനോ പ്രതിഭാസം കുറയുമെന്നാണ് കരുതുന്നത്. ലാ നിനോ പ്രതിഭാസമാണ് ഇപ്പോൾ വരുന്നത്. ഇത് സമുദ്രത്തിലെ താപനില വർധിക്കാനും അതുവഴി കൂടുതൽ മഴ ലഭിക്കാനും കാരണമാകും. ലാ നിനോ പ്രതിഭാസമുള്ള വർഷങ്ങളിലെല്ലാം അധിക മഴ ലഭിച്ചിട്ടുണ്ട്. ഈ വർഷം ആഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ നല്ല മഴയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.