മംഗളൂരു: സ്കൂൾ, കോളജുകളുടെ 100 മീറ്റർ പരിധിയിൽ സിഗരറ്റും മറ്റു പുകയില ഉൽപന്നങ്ങളും വിൽക്കുന്ന കടയുടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ദക്ഷിണ കന്നട ജില്ല അഡി. ഡെപ്യൂട്ടി കമീഷണർ ഡി. സന്തോഷ് കുമാർ മംഗളൂരു കോർപറേഷൻ അധികൃതർക്ക് നിർദേശം നൽകി. വിൽപന കണ്ടെത്തിയാൽ ‘കോട്പ’ നിയമ പ്രകാരം കേസ് ചുമത്തി ലൈസൻസ് റദ്ദാക്കും. നടപടികളുടെ പ്രതിമാസ റിപ്പോർട്ട് ജില്ല ഡെപ്യൂട്ടി കമീഷണർക്ക് സമർപ്പിക്കാനും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.