ബംഗളൂരു: ഗതാഗത നിയമലംഘനത്തിനുള്ള പിഴയിൽ പകുതി തുക മാത്രം അടച്ച് കേസ് തീർപ്പാക്കുന്ന പദ്ധതി അവസാനിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് പദ്ധതി അവസാനിച്ചത്. പദ്ധതി തുടങ്ങിയതുമുതൽ എട്ടു ദിവസത്തിനുള്ളിൽ 85 കോടി രൂപയാണ് പൊലീസിന് പിഴയിനത്തിൽ ലഭിച്ചത്.
വെള്ളിയാഴ്ച രാത്രി 8.30വരെ ആകെ 17,61,03,300 രൂപയാണ് ലഭിച്ചത്. 6,70,602 കേസുകളിലായാണിത്. 3,51,023 കേസുകൾ വ്യക്തിഗത ഡിജിറ്റൽ പേമേന്റ് സംവിധാനത്തിലൂടെ വിവിധ സ്റ്റേഷനുകളിലായി തീർപ്പാക്കി. 8,55,02,800 രൂപയാണ് ഇത്തരത്തിൽ കിട്ടിയത്. 1,90,620 കേസുകൾ പേ ടി.എമ്മിലൂടെ പണം അടച്ച് തീർപ്പാക്കി. 5,77,87,200 രൂപയാണ് ഈ ഇനത്തിൽ കിട്ടിയത്.
ഫെബ്രുവരി മൂന്നു മുതൽ 10വരെ ദിവസങ്ങൾക്കുള്ളിൽ 31,11,546 കേസുകളാണ് തീർപ്പാക്കിയത്. ആകെ ഈ ദിവസങ്ങൾക്കുള്ളിൽ 85,83,07,541 രൂപയാണ് ട്രാഫിക് പൊലീസിന് ലഭിച്ചിരിക്കുന്നത്. ഫെബ്രുവരി 11വരെ രേഖപ്പെടുത്തിയ നിയമലംഘനങ്ങളാണ് 50 ശതമാനം പിഴയിൽ ഇളവുനേടി ഒറ്റത്തവണയായി തീർപ്പാക്കാനുള്ള സൗകര്യമൊരുക്കിയിരുന്നത്.
സംസ്ഥാനത്താകെ 530 കോടി രൂപ പിഴയിനത്തിൽ കിട്ടാനുണ്ടായിരുന്നു. ഇതിൽ 500 കോടിയും ബംഗളൂരു നഗരത്തിൽനിന്നുതന്നെയായിരുന്നു. ഈ സാഹചര്യത്തിലാണ് പിഴയിനത്തിൽ 50 ശതമാനം ഇളവുനേടി കേസുകൾ തീർപ്പാക്കാനുള്ള പദ്ധതി സർക്കാർ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.