ബംഗളുരു: ഹാസൻ ജില്ലയിലെ അർക്കൽഗുഡിൽ കൃഷിയിടത്തിൽ പണിയെടുക്കുകയായിരുന്ന രണ്ട് വീട്ടമ്മമാർ മിന്നലേറ്റ് മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. അറക്കൽഗുഡ് ദൊഡ്ഡമഗ്ഗ വില്ലേജിലെ ദ്യാവമ്മ (60), പുട്ടമ്മ (60) എന്നിവരാണ് മരിച്ചത്. പറമ്പിൽ ഇവർക്കൊപ്പമുണ്ടായിരുന്ന മാരിഗൗഡ, ഉഷ, സരോജ എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം. ദ്യാവമ്മയും പുട്ടമ്മയും തൽക്ഷണം മരിച്ചു. അർക്കൽഗുഡ് എം.എൽ.എ. എ. മഞ്ജു പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.