ബംഗളൂരു: മുതിർന്ന കന്നട എഴുത്തുകാരനും സംവിധായകനും നിർമാതാവുമായ ദ്വാരകിഷ് അന്തരിച്ചു. ഇലക്ട്രോണിക് സിറ്റിയിലെ വസതിയിൽവെച്ച് ഉറക്കത്തിനിടെയായിരുന്നു മരണം. 1964ൽ ഹാസ്യനടനായാണ് അദ്ദേഹം സിനിമയിലേക്ക് രംഗപ്രവേശനം ചെയ്യുന്നത്. പിന്നീട് സംവിധാനത്തിലേക്കും നിർമാണത്തിലേക്കും തിരിഞ്ഞു. മയോർ മുത്തണ്ണ, ഭാഗ്യവന്താരു, സിംഗപ്പൊരേനള്ളി രാജ കുള്ള, ഗുരു ശിഷ്യരു, ന്യൂ ബറേഡ കാദംബരി, ആപ്തമിത്ര തുടങ്ങിയ സിനിമകളുടെ നിർമാണത്തിലും സംവിധാനത്തിലും അദ്ദേഹം പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.