ബി.ജെ.പി നേതാവ് മഹേഷ ബാഗിൽ നോട്ടുകെട്ടുകൾ
നിറക്കുന്നതിന്റെ വിഡിയോ ദൃശ്യത്തിൽനിന്ന്
ബംഗളൂരു: ബി.ജെ.പി നേതാവും സാഗര സിറ്റി മുനിസിപ്പൽ കൗൺസിൽ വൈസ് പ്രസിഡന്റുമായ മഹേഷ ബാഗിൽ നോട്ടുകെട്ടുകൾ നിറക്കുന്ന വിഡിയോ പുറത്തായി. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ കെ. ദാനപ്പ എന്നയാളുടെ പരാതിയിൽ ബി.ജെ.പി നേതാവിനെതിരെ ശിവമൊഗ്ഗ പൊലീസ് കേസെടുത്തതായി തെരഞ്ഞെടുപ്പ് കമീഷന്റെ ഫ്ലയിങ് സ്ക്വാഡ് അറിയിച്ചു. ബി.ജെ.പി സാഗർ എം.എൽ.എ ഹർത്താൽ ഹാലപ്പയുടെ അടുത്ത സഹായിയാണ് മഹേഷ. വിഡിയോ പ്രചരിച്ചതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ ഫ്ലയിങ് സ്ക്വാഡ് വിഡിയോഗ്രാഫറെയും കൂട്ടി എസ്.എൻ. നഗറിലെ മഹേഷയുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും പണം കണ്ടെത്താനായില്ല. പണം രാഷ്ട്രീയ പാർട്ടിക്ക് കൈമാറിയെന്നും വിഷയം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമായതിനാൽ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ഇന്ത്യൻ ശിക്ഷാ നിയമം 171 ഇ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.