ബംഗളൂരു: കേരള സമാജം ദൂരവാനിനഗറിന്റെ കീഴിലുള്ള വിജിനപുര ജൂബിലി സ്കൂൾ വാർഷികം ‘ഹാർമണി 2023’ ആഘോഷിച്ചു. മുൻ കർണാടക ഡി.ജി.പി അബ്ദുൽ റഹ്മാൻ ഇൻഫന്റ് പരിപാടി ഉദ്ഘാടനം ചെയ്തു.
കഠിന പ്രയത്നത്തിലൂടെയും നിതാന്ത ശ്രദ്ധയിലൂടെയും മാത്രമേ ഉയരങ്ങൾ എത്തിപ്പിടിക്കാൻ സാധ്യമാകൂ എന്നും ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ എന്നും മാനസികോല്ലാസം നൽകാൻ കല ഉപകരിക്കുമെന്നും ഇത്തരം വേദികൾ അതിനാൽ സ്കൂളുകളിൽ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈവർഷത്തെ പ്രമേയമായ കന്നട ജനപഥകലകളെ ആസ്പദമാക്കി വിദ്യാർഥികൾ വിവിധ ദൃശ്യാവിഷ്കാരങ്ങൾ അവതരിപ്പിച്ചു. സമാജം അധ്യക്ഷൻ എസ്.കെ. നായർ, ഉപാധ്യക്ഷൻ വിജയൻ, ജനറൽ സെക്രട്ടറി അഡ്വ. രാധാകൃഷ്ണൻ ആലപ്ര, ട്രഷറർ ജി. രാധാകൃഷ്ണൻ നായർ, സ്കൂൾ സെക്രട്ടറി പി. ദിവാകരൻ, ജോയന്റ് സെക്രട്ടറിമാരായ ബീനോ ശിവദാസ്, ജോണി, പ്രിൻസിപ്പൽ കല, മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ, മുൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.